ലാല്‍സണ്‍ തുടര്‍ചികിത്സ : സംഘടനാ നേതാക്കള്‍ ഡോ: ഗംഗാധരനുമായി കൂടിക്കാഴ്ച

Editor

മനാമ :ബഹ്റൈനില്‍ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന, ഇപ്പോള്‍ കാന്‍സര്‍ ചികിത്സാര്‍ഥം നാട്ടില്‍ ഒട്ടനവധി സുമനസ്സുകളുടെയും സംഘടനകളുടെയും സഹായത്തോടെ ചികില്‍സ തുടരുന്ന ലാല്‍സന് വേണ്ടി, ബഹ്റൈനില്‍ സന്ദര്‍ശനത്തിന് വന്ന ഡോ: വി.പി. ഗംഗാധരനുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

ഡോ: ഗംഗാധരന്‍ ബഹ്റൈനില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സെമിനാറിന് വന്നിറങ്ങിയ ഉടനെ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആദ്യം അന്വേഷിച്ചത് ലാല്‍സന്റെ ചികിത്സാ കാര്യം ആയിരുന്നു.

ഐവൈസിസിയുടെ ഭാരവാഹികൂടിയായിരുന്ന ലാല്‍സന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുമായി ഡോ: ഗംഗാധരനുമായി ഐവൈസിസി പ്രതിനിധികളായ ധനേഷ് എം.പിളള, ലിനു സാം എന്നിവര്‍ കൂടിക്കാഴ്ച നടത്തി. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രതിനിധികളായ ഡോ: നിഷ പിള്ള, കെ.ടി. സലിം, ഷേര്‍ലി തോമസ് എന്നിവരും സന്നിഹിതരായിരുന്നു. നാട്ടില്‍ ഡോ: ഗംഗാധരന്റെയും മറ്റ് ഡോക്ടര്‍മാരുടെയുംവലിയൊരു മെഡിക്കല്‍ ടീം ലാല്‍സന്റെ ചികിത്സക്കായി രംഗത്തുണ്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൃതദേഹ നടപടികളുടെ കാലതാമസം: സാമൂഹിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു

കണ്ണൂരില്‍ നിന്നുള്ള ആദ്യ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ബഹ്‌റൈനില്‍

Related posts
Your comment?
Leave a Reply