ഒഴിവ് ദിനത്തെ വിശ്രമ വിനോദ വേളയാക്കി മാറ്റി വനിതാ കൂട്ടായ്മ

17 second read

മബേല: ഒഴിവ് ദിനത്തെ വിശ്രമ വിനോദ വേളയാക്കി മാറ്റി ഓവര്‍സീസ് കണ്ണൂര്‍ സിറ്റി വനിതാ കൂട്ടായ്മ. മബേല ഫാം ഹൗസില്‍ വീട്ടമ്മമാരും അവരുടെ കുട്ടികളും കൂടിച്ചേര്‍ന്ന് വിനോദ- കായിക മത്സരങ്ങള്‍ നടത്തി. ലെമണ്‍ സ്പൂണ്‍, ബോള്‍ പാസ്സിംഗ്, മ്യൂസിക്കല്‍ ചെയര്‍, പഴം തീറ്റ മത്സരം, മിഠായി പെറുക്കല്‍ തുടങ്ങിയവ അരങ്ങേറി. മുല്ലബി താരീഖ്, വസീല ഷംസുദ്ദീന്‍, അഫ്‌സീന നജീബ്, സുഫീറ ടീച്ചര്‍, സെബീന റാഫി, ഫായിസ ഫൈസല്‍ തുടങ്ങിയവര്‍ വിജയികളായി.

കുട്ടികളുടെ മത്സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ ഫിദ, റിദ്വ, റയാന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ്, ഖദീജ സിയ നൗഷാദ്, ഫിദ, മിശാല്‍, ഹംന എന്നിവരും ജേതാക്കളായി. വസീല ഷംസുദ്ദീന്‍, നാദിയ അബ്ദുറൗഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്ത 41 കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനം വസീല ഷംസുദ്ദീന്‍ വിതരണം ചെയ്തു.

കണ്ണൂര്‍ സിറ്റിയിലെ വനിതകളുടെ ഈ ഒത്തുചേരല്‍ പഴയ കൂട്ടുകാരികളെയും സഹപാഠികളെയും ബന്ധുക്കളെയും നാട്ടുകാരെയും കാണാനും പരസ്പരം ലോഹ്യം പറയാനും ഗതകാലസ്മരണകള്‍ അയവിറക്കാനുമുള്ള സംഗമ വേദിയായി മാറി. നാട്ടില്‍ നിന്നും കുടുംബസമേതം സന്ദര്‍ശന വിസയില്‍ വന്നവരും ഈ സംഗമത്തില്‍ പങ്കാളികളായി മാറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …