ദോഹ: പിതൃഅമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും ഷെയ്ഖ മോസ ബിന്ത് നാസറും ഖത്തര്‍ ദേശീയമ്യൂസിയം സന്ദര്‍ശിച്ചു. ഉദ്ഘാടനത്തലേന്നാണ് ഇരുവരും മ്യൂസിയം ചുറ്റിക്കാണാന്‍ എത്തിയത്
ഖത്തര്‍ മ്യൂസിയംസ് ചെയര്‍പഴ്സന്‍ ഷെയ്ഖ അല്‍ മയാസ ബിന്ത് ഹമദ് അല്‍താനിയും ഇരുവര്‍ക്കൊപ്പമുണ്ടായിരുന്നു. ഖത്തറിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന ഇന്ററാക്റ്റീവ് ഗാലറിയില്‍ ഇരുവരും ഏറെനേരം ചെലവഴിച്ചു.
അപൂര്‍വ ചരിത്രവസ്തുക്കളും അമൂല്യമായ കലാസൃഷ്ടികളും ചലനചിത്രങ്ങളും കണ്ടു. ദേശീയമ്യൂസിയത്തിലേക്ക് പിതൃഅമീര്‍ ഒട്ടേറെ വിലപ്പെട്ട വസ്തുക്കള്‍ കൈമാറിയിരുന്നു