ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പുത്സവം ആഘോഷമായി

18 second read

മസ്‌കത്ത് ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ അഞ്ചാമത് വിളവെടുപ്പുത്സവം വെള്ളിയാഴ്ച ബര്‍ക്കയിലെ ഹല്‍ബാന്‍ ഫാമില്‍ വെച്ച് നടന്നു. പ്രശസ്ത പ്രവാസി കൃഷിക്കാരന്‍ ഗിന്നസ് സുധീഷ് ഗുരുവായൂര്‍ മുഖ്യാഥിതിയും വാസവന്‍ ജയസൂര്യ അധ്യക്ഷനുമായിരുന്നു. വാസവന്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ ഹൈഡ്രോപോണിക്‌സ് പരിശീലനവും ഡെമോണ്‍സ്‌ട്രേഷനും നടന്നു. കൃഷിയും കീടശല്യവും എന്ന വിഷയത്തില്‍ സുധീഷ് ഗുരുവായൂര്‍ ക്ലാസ്സെടുത്തു.

ഒമാനിലെ മാതൃക കര്‍ഷകര്‍ക്കായി രണ്ടു വിഭാഗങ്ങളിലായി നടന്ന മാതൃകാ കര്‍ഷക- 2019 മത്സരത്തില്‍ വിജയികളായവര്‍ക്കുളള അവാര്‍ഡ് വിതരണം ചെയ്തു. ഒമാന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക – 2019 (മണ്ണ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനം വിജില സെല്‍വാനോസ്, രണ്ടാം സ്ഥാനം സബീന ഉമ്മര്‍ എന്നിവര്‍ കരസ്ഥമാക്കി. ഒമാന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക- 2019 (ചട്ടി) വിഭാഗത്തില്‍ ഒന്നാം സ്ഥാനം മല്ലിക സുകുമാരനും രണ്ടാം സ്ഥാനം നുസ്രത് മുനീറും കരസ്ഥമാക്കി.

വിളവെടുപ്പുത്സവത്തോടനുബന്ധിച്ചു ഒമാന്‍ കൃഷിക്കൂട്ടം ഫെയ്‌സ്ബുക്ക് പേജില്‍ കൃഷി ആസ്പദമാക്കി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കും ട്രേ ഫാമിങ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു. അഞ്ഞൂറോളം ഒമാന്‍ കൃഷിക്കൂട്ടം അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയ്ക്ക് മസ്‌കത്ത് ഞാറ്റുവേലക്കൂട്ടത്തിന്റെ ‘നാടന്‍ പാട്ട്’ മാറ്റു കൂട്ടി.

തട്ടുകടകളില്‍ നിരത്തിയ നാടന്‍ പലഹാരങ്ങളും ചായയും സര്‍ബത്തും അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെയായി തീര്‍ത്തും ഉത്സവാന്തരീക്ഷത്തിലായിരുന്നു വിളവെടുപ്പുത്സവം സംഘടിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും വടം വലികളും രസകരമായിരുന്നു.

വിനോദ് കുമാര്‍ മാധവന്‍ സ്വാഗതവും, ഷൈജു നന്ദിയും പറഞ്ഞു. ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു സന്തോഷ് സംസാരിച്ചു. സപ്ന അനു ബി ജോര്‍ജ് മുഖ്യാതിഥിക്കുളള ഉപഹാരം സമര്‍പ്പിച്ചു. ബുറൈമി കര്‍ഷകനായ കൃഷ്ണദാസ്‌നെ ചടങ്ങില്‍ ആദരിച്ചു.

വിളവെടുപ്പ് ഉത്സവത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അഡ്മിന്മാരായ അന്‍വര്‍, സുരേഷ് കര്‍ത്ത, ഷഹനാസ് അഷ്‌റഫ്, സുനി ശ്യാം; മോഡറേറ്റേഴ്‌സായ അഷ്‌റഫ്, അജീഷ്, റഹ്മാന്‍, സുമേഷ്, ജോസഫ്, സെല്‍വി, റജീന, ഗീതി, സപ്ന ജയസൂര്യ, സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…