രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

16 second read

ന്യൂഡല്‍ഹി :രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ അദ്ദേഹം കേരളത്തില്‍ മല്‍സരിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പൂര്‍ണമായും തള്ളുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന് മല്‍സരിക്കാന്‍ കര്‍ണാടകയെക്കാള്‍ എന്തുകൊണ്ടും നല്ലതു കേരളമാണന്ന വിലയിരുത്തലിലാണ് നേതൃത്വം. മിനിമം വേതന പദ്ധതി ഉത്തരേന്ത്യന്‍ വോട്ട് ബാങ്കിനെ പിടിച്ചുനിര്‍ത്തുമെന്നും പാര്‍ട്ടി കരുതുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരാനുള്ള സാധ്യതകള്‍ വിവിധഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. മിനിമം വേതന പദ്ധതി ഉത്തരേന്ത്യന്‍ വോട്ടര്‍മാരില്‍ രാഹുലിന്റ ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയിലെ മണ്ഡലം തിരഞ്ഞെടുക്കുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കില്ല. അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണനയിലുണ്ടെന്നതാണ് മറ്റൊരു പ്രധാനഘടകം. രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മല്‍സരിക്കണമെന്ന് പിസിസി ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് നൂറു ശതമാനം സുരക്ഷിതമായ ആറ് മണ്ഡലങ്ങളില്‍ നാലെണ്ണവും പട്ടികജാതി പട്ടിക വര്‍ഗ സംവരണമാണ്. ജെഡിഎസിനെ പൂര്‍ണമായും വിശ്വസിക്കാനും കോണ്‍ഗ്രസിനാവില്ല.

വയനാട് മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണെന്നതും അനുകൂല ഘടകമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വയനാട്ടില്‍ ടി.സിദ്ദിഖിന്റെയോ വടകരയില്‍ കെ.മുരളീധരന്റയോ പേര് ഉറപ്പിച്ച് പറയാന്‍ ദേശീയ നേതൃത്വം തയാറാവുന്നില്ലെന്നതും ശ്രദ്ധേയം . പട്ടികയില്‍ ഐ ഗ്രൂപ്പിന്റെ പ്രാതിനിധ്യം കുറവാണെന്ന വിഷയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയറിയിച്ച് വിളിച്ച വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ 4 വരെ പ്രഖ്യാപനം നീളാനുള്ള സാധ്യതയും നേതൃത്വം തള്ളുന്നില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …