പത്തനംതിട്ടയില്‍ പൂര്‍ണ്ണ വിജയ പ്രതീക്ഷയില്‍ ആന്റോ ആന്റണി രാഹുല്‍ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ യു ഡി എഫ് ക്യാമ്പ്

16 second read

പത്തനംതിട്ട: ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ സര്‍വ്വേകളില്‍ല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് മുന്‍തൂക്കം . സി പി എം രാഷ്ട്രീയവും പ്രളയാനന്തര പുനര്‍നിര്‍മാണവും ശബരിമല വിഷയവും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ബിജെപിയും ശക്തമായ മത്സരം കാഴ്ചവെക്കും. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണ നായകനായ് അവതരിപ്പിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.

യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണം എന്ന് ആന്റോ ആന്റണിയും കെ സി വേണുഗോപാലും അവശ്യപ്പെട്ടതും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സ്വീകരിച്ച പരസ്യ നിലപാടും സമര പരിപാടികളും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലവും യുഡിഎഫിന് അനുകൂലമായ് തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ മാറി കഴിഞ്ഞന്നാണ് വിലയിരുത്തല്‍. യു ഡി എഫ് ഭരണത്തില്‍ അനുവദിച്ച പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ യാതൊന്നും എംഎല്‍എ എന്ന നിലയില്‍ ആറന്മുളയില്‍ നടപ്പാക്കാനായില്ല എന്നതും ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതും ഇടതുപക്ഷത്തിന് വിനയാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…