നരേന്ദ്ര മോദിയും രണ്ടു മണ്ഡലത്തില്‍: ബെംഗളൂരു സൗത്ത് പരിഗണനയില്‍

17 second read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ ആലോചിക്കുന്നു. കര്‍ണാടകയിലെ ബെംഗളൂരു സൗത്ത് ആണു ലക്ഷ്യം.
നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു-വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിര്‍ത്തി.

കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…