കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു

16 second read

ന്യൂഡല്‍ഹി: ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പേരാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. സുരേന്ദ്രനു വേണ്ടി ഒരുവിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി. നിലവിലെ ചര്‍ച്ചകള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. പ്രധാനനേതാക്കള്‍ എല്ലാം മല്‍സരിക്കണം. കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങള്‍ നല്‍കണം. ദേശീയ നേതൃത്വം നിര്‍ണായക ഇടപെടലുകള്‍ നടത്തുമെന്നും ആര്‍എസ്എസ് അറിയിച്ചു.

പത്തനംതിട്ടയ്ക്കായി ശ്രീധരന്‍ പിള്ള പിടിമുറുക്കിയതോടെയാണ് സജീവമായി പരിഗണിച്ചിരുന്ന സുരേന്ദ്രന്റെ കാര്യം പരുങ്ങലിലായത്. പത്തനംതിട്ടയോ, തൃശൂരോ ഇല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. എന്നാല്‍ ആറ്റിങ്ങലില്‍ പരിഗണിക്കാമെന്നാണ് സംസ്ഥാനം നേതൃത്വം പറയുന്നത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ഥിപ്പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതേസമയം, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റ് ഉറപ്പിച്ചു. ടോം വടക്കന്‍ എറണാകുളത്ത് മല്‍സരിച്ചേക്കും. പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഗണിക്കുന്നത് കൊല്ലത്താണ്. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല. തൃശൂരിനു പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് എന്നീ സീറ്റുകളാണ് ബിഡിജെഎസിനായി നീക്കിവെച്ചിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …