പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ഹൈബി ഈഡന്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഹൈബിക്ക് ഇത് ചരിത്ര നിയോഗം.ജോര്‍ജ്ജ് ഈഡന്റെ പ്രിയപ്പെട്ട പുത്രനെ വരവേല്‍ക്കാന്‍ ഒരുങ്ങി സമ്മതിദായകര്‍

16 second read

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ഹൈബി ഈഡന്‍ എംഎല്‍എ മത്സരിക്കും.
ഇതോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍
ശക്തമായ മത്സരത്തിന് കളമൊരുങ്ങുകയാണ് .
മുന്‍ എംപി ജോര്‍ജ്ജ് ഈഡന്റെ മകനായ ഹൈബി
തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ യൂണിയന്‍ സെക്രട്ടറിയായും, ചെയര്‍മാനായുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.


2007 ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും 2009ല്‍ എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ച ഈ യുവ നേതാവ് ഈര്‍ജ്ജസ്വലനായ സംഘാടകനും മികച്ച പൊതു പ്രവര്‍ത്തകനുമാണ്.
2011, 2016 ലും തുടര്‍ച്ചയായി
എറണാകുളത്തു നിന്ന് നിയമസഭയിലെത്തിയ ഹൈബി നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ കേരളത്തിന് എന്നും മാതൃകയായിരുന്നു.
പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈബി ഈഡന്‍ ആവിഷ്‌കരിച്ച തണല്‍ ഭവന പദ്ധതിക്ക് കേരളത്തിലെ പൊതു സമൂഹത്തിന്റെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളാണ് ഈ യുവ തുര്‍ക്കിയെ തേടിയെത്തിയത്.


കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തെ പ്രവര്‍ത്തകര്‍ ഏറെ സന്തോഷത്തോടു കൂടിയാണ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും ഹൈബി തന്നെയാണ് താരം.
സിറ്റിങ്ങ് എംപി കെ.വി തോമസിനെ മാറ്റിയാണ്‌ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.കെ.വി തോമസിനെ യുഡിഎഫ് കണ്‍വീനറാക്കിയേക്കും എന്നാണ് ലഭിക്കുന്ന സൂചന.കെ.വി തോമസിന്റെ പൂര്‍ണ പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.


തിരുവനന്തപുരത്ത് ഡോ.ശശിതരൂര്‍ ,പത്തനംതിട്ടയില്‍ ആന്റോ ആന്റണി, കോഴിക്കോട് എം കെ രാഘവന്‍ ,മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, കണ്ണൂരില്‍ കെ.സുധാകരന്‍,ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ആലത്തൂരില്‍ രമ്യ ഹരിദാസ്, കാസര്‍കോട് രാജ് മോഹന്‍ ഉണ്ണിത്താന്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.തര്‍ക്കം തുടരുന്നആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…