മുസ്‌ലിം ലീഗ് വിഭാവനം ചെയ്തത് മാനവസ്‌നേഹത്തിന്റെ രാഷ്ട്രീയം: കെഎംസിസി സലാല

16 second read

സലാല പരസ്പര സ്‌നേഹത്തിലൂടെയുള്ള കൂട്ടായ്മയാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരികയെന്നും സഹജീവികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിലൂടെയാണ് മനുഷ്യധര്‍മം പൂര്‍ണമാവുകയുള്ളൂ എന്നും മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗവും ഡബ്യൂഎംഒ ജനറല്‍ സെക്രട്ടറിയുമായ ജമാല്‍ സാഹിബ് അഭിപ്രായപ്പെട്ടു. സലാല കെഎംസിസി സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സ്ഥാപക ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് വെറുപ്പിന്റെ കൂട്ടങ്ങളെ സൃഷ്ടിക്കുകയാണ്. ആ വെറുപ്പ് സമൂഹത്തിലേക്കും വ്യക്തികളിലേക്കും കുടുംബത്തിലേക്കും വരെ കടന്നുകൂടുകയാണ്. പക്വതയുള്ള നേതൃത്വം കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാട് നാശത്തിലേക്ക് പോകും. സംവാദങ്ങള്‍ ആശയപരമായിരിക്കണം. ഖായിദെ മില്ലതിനെ പോലുള്ള നേതാക്കള്‍ രാജ്യത്തിന് തന്നെ മാതൃകാകയാക്കാവുന്ന നേതൃത്വമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുഹാജി വയനാട് അധ്യക്ഷത വഹിച്ചു. ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള വിധിയെഴുത്താകണം .ഐക്യമുന്നണി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ കെഎംസിസി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.കെ.കെ. അമ്മദ് ഹാജി സംസാരിച്ചു. അബ്ബാസ് മുസലിയാര്‍ പ്രാര്‍ഥന നടത്തി. എം.എം. ബഷീര്‍, കാസിം കോക്കൂര്‍,ഷബീര്‍ കാലടി തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ഏരിയ പ്രവര്‍ത്തകര്‍ പരിപാടികള്‍ അവതരിപ്പിച്ചു. റഷീദ് കല്‍പറ്റ സ്വാഗതവും വി.സി. മുനീര്‍ നന്ദിയും പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …