കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതണം: കെ. യൂസുഫ് സലിം

Editor

മസ്‌കത്ത്: പ്രവാസികളെ കബളിപ്പിക്കുന്ന കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയെഴുത്തിനായി പ്രവാസി കുടുംബങ്ങള്‍ സജ്ജരാകണമെന്നു മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ. യൂസുഫ് സലിം അഭിപ്രായപെട്ടു. പ്രവാസികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും എന്നു കപട പ്രഖ്യാപനം നടത്തിയ കേരള മുഖ്യമന്ത്രിയും വിദേശ രാജ്യങ്ങളില്‍ പണിയെടുക്കുന്ന ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ശ്രമിക്കുമെന്ന് പരമോന്നത കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി പ്രവാസികളെ കബളിപ്പിച്ച കേന്ദ്ര സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ പുതുതായി നിലവില്‍ വന്ന കെഎംസിസി സിനാവ് സമദ് ഏരിയാ കമ്മിറ്റി രൂപീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

ഇബ്രാ കെഎംസിസി പ്രസിഡന്റ് മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. മസ്‌കത്ത് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് കാക്കേരി, കേന്ദ്ര കമ്മിറ്റി അംഗം സക്കരിയ തളിപറമ്പ് എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ മഹ്മൂദ് ഹാജിയെയും ശിഹാബുദ്ധീന്‍ മൗലവിയെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ ആയി മുഹമ്മദാലി പാപിനിശേരി (പ്രസിഡന്റ്), മന്‍സൂര്‍ അലി പച്ചായിയില്‍ (ജനറല്‍ സെക്രട്ടറി), ഷാഹുല്‍ ഹമീദ് (ട്രഷറര്‍), മുത്തലിബ് തളിപറമ്പ്, സലിം കൊടുങ്ങല്ലൂര്‍, റിവാസ് പൊന്നാനി, സുധീര്‍ കൊല്ലം (വൈസ് പ്രസിഡന്റ്), ആഷിക് കക്കേരി, ,ഫിറോസ് ബാബീല്‍ ,സിറാജ് വാണിമേല്‍ ,ഷഫീക് വയനാട് (ജോയിന്റ് സെക്രട്ടറി) ഇമ്പിചാലി മുസലിയാര്‍ (ഉപദേശക സമിതി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി, സമീര്‍ പചായിയില്‍ (ഉപദേശക സമിതി അംഗം) എന്നിവരെ തെരഞ്ഞെടുത്തു. മന്‍സൂര്‍ അലി പചായിയില്‍ സ്വാഗതവും സിറാജ് വാണിമേല്‍ നന്ദിയും പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമാനില്‍ നൂറുമേനിയുടെ നിറവില്‍ മലയാളികളുടെ ‘മണ്ണില്ലാകൃഷി’

മുസ്‌ലിം ലീഗ് വിഭാവനം ചെയ്തത് മാനവസ്‌നേഹത്തിന്റെ രാഷ്ട്രീയം: കെഎംസിസി സലാല

Related posts
Your comment?
Leave a Reply