കുമ്മനം ഇന്നുമുതല്‍ വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്

16 second read

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവര്‍ണര്‍പദവി ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും. തുടര്‍ന്ന് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
പേട്ട, ജനറല്‍ ആസ്പത്രി, എല്‍.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലില്‍ ദര്‍ശനത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാന്‍ ദേശീയനേതൃത്വം നിര്‍ബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുക, എന്‍.ഡി.എയുടെ കണ്‍വീനറാക്കുക തുടങ്ങിയവയാണ് ആര്‍.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…