അഭിനന്ദന്റെ മീശ തരംഗമാകുമെന്നു ഫാഷനിസ്റ്റുകള്‍ പ്രവചിച്ചിരുന്നു

16 second read

ഇന്ത്യയുടെ വീരപുത്രന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. മടങ്ങിവരവിനു പിന്നാലെ ആദരവ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മീശ സ്‌റ്റൈല്‍ അനുകരിക്കുകയാണ് യുവാക്കള്‍. അഭിനന്ദന്റെ മീശ തരംഗമാകുമെന്നു ഫാഷനിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമാക്കി കൊണ്ടു നിരവധി ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

‘ഹാന്‍ഡില്‍ ബാര്‍’ എന്നാണ് അഭിനന്ദന്റെ സ്‌റ്റൈലിഷ് മീശയുടെ പേര്. താടിയും മീശയും യോജിപ്പിക്കുമ്പോള്‍ ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡിലിനോടു സാമ്യതയുള്ള രൂപമായി മാറുന്നു. ഇതുകൊണ്ടാണു ഹാന്‍ഡില്‍ ബാര്‍ സ്‌റ്റൈല്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ‘ഗണ്‍സ്ലിങ്ങര്‍’ എന്ന ഓമനപ്പേരിലാണ് ഇന്ത്യയില്‍ ഈ സ്‌റ്റൈല്‍ പ്രശസ്തമാകുന്നത്. 1970 മുതലേ ഹാന്‍ഡില്‍ ബാര്‍ സ്‌റ്റൈല്‍ നിലവിലുണ്ടായിരുന്നതായി ഫാഷനിസ്റ്റുകള്‍ പറയുന്നു.

സിങ്കം സിനിമയില്‍ സൂര്യ ഈ സ്‌റ്റൈലിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. പേട്ടയിലെ ചില രംഗങ്ങളില്‍ രജനികാന്തും ഈ മീശയില്‍ തിളങ്ങുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാലയളവില്‍ ഈ സ്‌റ്റൈല്‍ പ്രസിദ്ധി നേടി. എന്നാല്‍ ഇന്ന് അഭിനന്ദനിലൂടെ രാജ്യം മുഴുവന്‍ ഹാന്‍ഡില്‍ ബാര്‍ തരംഗമാകുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…