ബി.ജെ.പി.യുടെ ഔദ്യോഗിക വെബ്സൈറ്റ് : അജ്ഞാതര്‍ ഹാക്ക് ചെയ്തു

16 second read

ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ ഔദ്യോഗിക വെബ്സൈറ്റ് ചൊവ്വാഴ്ച അജ്ഞാതര്‍ ഹാക്ക് ചെയ്തു. ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും വെബ്സൈറ്റ് പിന്നീട് ലഭ്യമല്ലാതായി. അതേസമയം, സംഭവത്തില്‍ ബി.ജെ.പി.യെ പരിഹസിച്ചുകൊണ്ട് എതിര്‍പാര്‍ട്ടികള്‍ ട്രോള്‍ ഇറക്കി.

ചൊവ്വാഴ്ച രാവിലെയാണ് വെബ്സൈറ്റ് സൈബര്‍ ആക്രമണത്തിനിരയായത്. വെബ്സൈറ്റ് താമസിയാതെ ഓണ്‍ലൈനാകുമെന്ന സന്ദേശമാണ് പിന്നീട് ഹോംപേജില്‍ കണ്ടത്.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ദിവ്യ സ്പന്ദനയാണ് ആദ്യം ട്രോളുമായിറങ്ങിയത്. ബി.ജെ.പി.യുടെ വെബ്സൈറ്റ് നിങ്ങള്‍ ഇപ്പോള്‍ നോക്കിയില്ലെങ്കില്‍ പിന്നീട് കാണില്ലെന്നായിരുന്നു ദിവ്യയുടെ പരിഹാസം. നരേന്ദ്ര മോദി കൈ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ നടന്നുനീങ്ങുന്ന വീഡിയോയും ദിവ്യ പോസ്റ്റ് ചെയ്തു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന ബി.ജെ.പി. വാദത്തെ പരിഹസിച്ചാണ് എ.എ.പി. രംഗത്തെത്തിയത്. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നുപറഞ്ഞ പാര്‍ട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തെന്നും പക്ഷേ, തെളിവു ചോദിക്കരുതെന്നും എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…