ലോക് സഭാ തിരഞ്ഞെടുപ്പുതീയതി ഈയാഴ്ച പ്രഖ്യാപിക്കും

19 second read

ലോക് സഭാ തിരഞ്ഞെടുപ്പുതീയതി ഈയാഴ്ച പ്രഖ്യാപിക്കും. മാര്‍ച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഏപ്രില്‍ 12-ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മേയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്.

2014-ലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴുമുതല്‍ മേയ് 12 വരെ ആയിരുന്നു. മേയ് 15-നാണ് വോട്ടെണ്ണിയത്. ഏപ്രില്‍ 10-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ചുരുങ്ങിയത് 35 ദിവസത്തെ ഇടവേളയെങ്കിലും വേണം ആദ്യഘട്ട വോട്ടെടുപ്പ് നടത്താന്‍. പ്രഖ്യാപനത്തിനുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കാനുള്ള സമയം എന്നിവയെല്ലാം 21 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും വോട്ടെടുപ്പ്. രാഷ്ട്രപതിഭരണത്തിലുള്ള ജമ്മുകശ്മീരില്‍ പൊതുതിരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നു വ്യക്തമല്ല. ക്രമസമാധാനനില വിലയിരുത്താന്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ അടുത്തദിവസം സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്.
കിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് യു.പി.യിലെ ഗാസിയാബാദിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം ഈയാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാത മാര്‍ച്ച് ആറിന് ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. അതിനുശേഷമേ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാവാനിടയുള്ളൂ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…