രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്താന്‍ വാദം തള്ളി ഇന്ത്യ

16 second read

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്താന്‍ വാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ തങ്ങള്‍ അറസ്റ്റ് ചെയ്തുവെന്ന പാകിസ്താന്‍ വാദവും ഇന്ത്യ നിരാകരിച്ചു. എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്നും ഇന്ത്യ വ്യക്തമാക്കി.
പാക് വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്നായിരുന്നു പാകിസ്താന്‍ മേജര്‍ ജനറല്‍ എ ഖഫൂര്‍ അവകാശപ്പെട്ടിരുന്നു. വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണിട്ടുണ്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും ഖഫൂര്‍ പറഞ്ഞിരുന്നു.പാകിസ്താന്റെ ഈ അവകാശവാദങ്ങളെയാണ് ഇന്ത്യ തള്ളിയിരിക്കുന്നത്. അതേസമയം ബുധനാഴ്ച ചില പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് വ്യോമസേന തടഞ്ഞിരുന്നു.. പാകിസ്താന്റെ എഫ്. 16 പോര്‍വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിടുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് മുതല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…