ഒമാന്‍ സെന്റ് തോമസ് ചര്‍ച്ച് സ്ഥാപക ദിനാചരണം തിങ്കളാഴ്ച

19 second read

മസ്‌കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയും ഒമാന്‍ മാര്‍ത്തോമ്മാ ചര്‍ച്ചും സംയുക്തമായി നിര്‍മിച്ച ഒമാന്‍ സെന്റ്. തോമസ് ചര്‍ച്ചിന്റെ 19-ാമത് സ്ഥാപക ദിനം തിങ്കളാഴ്ച (ഫെബ്രുവരി 25) വൈകിട്ട് 7:30 മുതല്‍ ആചരിക്കും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ അമേരിക്ക-യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പാ അഭിവന്ദ്യ ഡോ. ഐസക്ക് മാര്‍ ഫിലെക്‌സിനോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സുവിശേഷ പ്രസംഗകനും ധ്യാന ഗുരുവും ഫാമിലി കൗണ്‍സിലറുമായ ഫാദര്‍ പൗലോസ് പറേക്കര കുടുംബ നവീകരണം ധ്യാനം നയിക്കും.

ഓര്‍ത്തഡോക്‌സ്-മാര്‍ത്തോമ്മാ സഭകള്‍ ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള അപൂര്‍വ്വം ദേവാലയങ്ങളിലൊന്നാണ് ഒമാന്‍ സെന്റ് തോമസ് ചര്‍ച്ച്. 2000 ഫെബ്രുവരി 10-ന് സ്ഥാപിതമായ ഈ ദേവാലയം ക്രിസ്തീയ സഭകള്‍ തമ്മിലുള്ള എക്യുമെനിസത്തിന്റെ ഉദാത്ത മാതൃകയായി നിലകൊള്ളുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …