ദുബായ്: നോര്‍ക്കയില്‍ വനിത എന്‍.ആര്.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തേക്ക് പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണിത്. ദുബായിയില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി മലയാളികള്‍ക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങളാണ് ലോക കേരള സഭയില്‍ മുഖ്യമന്ത്രി നടത്തിയത്. വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്ന സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചൂഷണം തടയാന്‍ നോര്‍ക്കയിലെ വനിതാ സെല്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്.ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. പ്രവാസികള്‍ക്ക് ഈ കമ്പനിയില്‍ നിക്ഷേപം നടത്താം.
എന്‍.ആര്.ഐ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും. എന്‍.ആര്.ഐ ബാങ്കിന്റെ പ്രായോഗികതയും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഹൈപവര്‍ കമ്മിറ്റി രൂപവത്കരിക്കും. പ്രവാസികള്‍ക്ക് ഡിവിഡന്റ് നല്കുന്ന നിക്ഷേപ പദ്ധതി ഉടന്‍ തുടങ്ങും. ലോകമെങ്ങുമുള്ള മലയാളികളുടെ നന്മ ഉദ്ദേശിച്ചാണ് ലോക കേരള സഭ ചേരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ ക…