ബസിന്റെ വാതില്‍ അടച്ചില്ല; റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു

16 second read

അടൂര്‍: സ്വകാര്യ ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീണ് കൊല്ലം ആനയടി തടത്തില്‍ ജോണ്‍സണ്‍ (46) മരിച്ചു. ശാസ്താംകോട്ട റോഡില്‍ കല്ലുകുഴി ജംക്ഷനു സമീപത്തെ വളവിലായിരുന്നു അപകടം. ശാസ്താംകോട്ട ഭാഗത്തു നിന്ന് അടൂരിലേക്കു പോകുകയായിരുന്ന സൊസൈറ്റി ബസില്‍ നിന്നാണ് രാവിലെ എട്ടരയോടെ യാത്രക്കാരന്‍ വീണത്.

പെയിന്റിങ് തൊഴിലാളിയായ ജോണ്‍സണ്‍ ജോലിക്കായി തുവയൂരിലേക്കു പോകുകയായിരുന്നു. ഇറങ്ങാനുള്ള സ്ഥലം അടുത്തപ്പോഴാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്. ഡ്രൈവര്‍ക്കു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാതില്‍ അടച്ചിരുന്നില്ല. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ ജോണ്‍സണ്‍ തെറിച്ചു റോഡില്‍ വീണു.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: രമ. മക്കള്‍: ജിജി, ജിനി. ജീവനക്കാരുടെ അനാസ്ഥ കാരണമുണ്ടായ അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. പൊലീസ് എത്തി ബസ് കസ്റ്റഡിയില്‍ എടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…