ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പോലീസിന് പുരസ്‌കാരം

Editor

ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പോലീസിന് പുരസ്‌കാരം. മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനാണിത്. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ‘ട്രാഫിക് ഗുരു’ എന്ന ഗെയിമാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെയുള്ള എന്‍ട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്.
യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനില്‍നിന്ന് കേരള പോലീസിലെ ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി. പി. പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.

വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് രീതികളും അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ്. ഡ്രൈവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിയെ തേടിയെത്തി

നോര്‍ക്കയില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി

Related posts
Your comment?
Leave a Reply