പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടുപോലും കാല്‍മുറിയാത്ത ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ഷംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത്; അനില്‍ ആന്റണിക്കെതിരെ ഒളിയമ്പുമായി കെ.എസ്.യു പ്രമേയം

16 second read

കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്യു പ്രമേയം.എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടുപോലും കാല്‍മുറിയാത്ത ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ഷംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത് എന്നാണ് പ്രമേയത്തിലെ പരാമര്‍ശം.

പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും തല്ലു കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന യഥാര്‍ത്ഥപ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.ഈ പട്ടാഭിഷത്തിനായി ശംഖൊലി മുഴക്കുന്നവര്‍ പില്‍കാല പട്ടാഭിഷേകങ്ങള്‍ക്കുള്ള ചില ടെസ്റ്റ്‌ഡോസാണോ നടത്തുന്നതെന്ന സംശയം ഉണ്ട്, ഇവര്‍കൊക്കെ ലീഡറുടെ മക്കള്‍ മാത്രമായിരുന്നു കിങ്ങിണി കുട്ടന്മാര്‍.ഇത്തരം ടെസ്റ്റുേഡോസുകള്‍ ഇല്ലാതാകേണ്ടത് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രമേയത്തില്‍ പറയുന്നു.

പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.റ്റി തോമസായിരുന്നു ശെരിയെന്ന് മനസ്സിലാക്കാന്‍ ഒരു പ്രളയം വേണ്ടി വന്നു എന്ന് പറയുന്ന പ്രമേയത്തില്‍ 65 വയസ്സ് ഉണ്ടായിരുന്ന ആര്‍.ശങ്കറിനെ കടല്‍കിഴവന്‍ എന്ന് വിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളുടെ ആര്‍ജ്ജവം ഉള്‍ക്കൊണ്ട് തലമുറമാറ്റം പ്രസംഗത്തിലല്ലാതെ പ്രവര്‍ത്തിയില്‍എത്തിക്കുവാന്‍ നേതാക്കള്‍ തയാറാവണമെന്നും ഭാഗ്യനാഥ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

    


Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…