വര്‍ക്കല ഗവ.മോഡല്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വര്‍ക്കല സിഐ ഓഫീസിലേക്ക് കെ.എസ്.യു മാര്‍ച്ച്

19 second read

വര്‍ക്കല :ഗവ: മോഡല്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് KSU ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല സിഐ ഓഫീസ് മാര്‍ച്ച് നടത്തി… മാര്‍ച്ച് സിഐ ഓഫീസിന് മുന്നില്‍ പോലിസ് തടഞ്ഞു

ഒക്‌റ്റോബര്‍ മാസം 29 ന് വര്‍ക്കല സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഢന വിവരം സ്‌കൂള്‍ അധികൃതരും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതരും പോലീസും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് KSU ആരോപിച്ചു. മൂന്ന് മാസംപിന്നിടുമ്പോഴും പ്രതിയെ് സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനയുമായും CPM നേതൃത്വവുമായുമുള്ള അടുത്ത ബന്ധമാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതിനുള്ള കാരണമെന്ന്.

കുട്ടി സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തിയ പരാതിയുടെ പകര്‍പ്പും കൗണ്‍സിലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന മൊഴിയുടെ പകര്‍പ്പു കുട്ടിയുടെ ശബ്ദരേഖയും വീഡിയോ ക്ലിപ്പും തെളിവായിരിക്കവെയാണ് പോലീസ് പ്രതിയെ സംരക്ഷിക്കുന്നത്.നിലവിലെ പോക്‌സോചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് വര്‍ക്കല പോലീസിന്റെ നീക്കം ഇരയെയും കുടുംബത്തെയും സ്വാധീനിക്കാനുള്ള അവസരവും പോലീസ് തന്നെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
തുടര്‍ന്ന് നടന്ന യോഗം ,കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് സിദ്ദീക് പള്ളിക്കലിന്റെ അദ്യക്ഷതയില്‍ DCC ജനറല്‍ സെക്രട്ടറി സൊണാള്‍ജ് ഉദ്ഘാടനം ചെയ്തു കോണ്‍ഗ്രസ് നേതാക്കളായ റിഹാസ്, നസീര്‍ മട്ടുപ്പാവില്‍ ,’ടിനു പ്രേം, നബീല്‍ കല്ല ബലം,നിഹാസ് പള്ളിക്കല്‍ ,രതീഷ് ഒറ്റൂര്‍, അഖില്‍ കാറാത്തല ,തുടങ്ങിയവര്‍ സംസാരിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…