9:33 pm - Sunday August 25, 2019

സെനഗലില്‍ നിന്നാണ് രവി പൂജാരി പി.സി ജോര്‍ജിനെ വിളിച്ചതെന്നാണ് സൂചന

Editor

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. സെനഗലില്‍ നിന്നാണ് രവി പൂജാരി പി.സി ജോര്‍ജിനെ വിളിച്ചതെന്നാണ് സൂചന.രവി പൂജാരി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്.

രണ്ടാഴ്ച മുന്‍പ് രവി പൂജാരി തന്നെ ആഫ്രിക്കയില്‍ നിന്നും നെറ്റ് കോള്‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ് പി.സി. ജോര്‍ജ് വെളിപ്പെടുത്തിയത്.തന്നെയും തന്റെ രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
‘നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’ എന്ന തരത്തില്‍ തനിക്ക് അറിയാവുന്ന രീതിയില്‍ ഇംഗ്ലീഷില്‍ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തന്ത്രി :വാര്‍ത്ത മാധ്യമസൃഷ്ടിയണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

കോന്നി പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സായ് വോളി പരിശീലനകേന്ദ്രമായി മാറുന്നു

Related posts
Your comment?
Leave a Reply

%d bloggers like this: