12:20 pm - Wednesday July 17, 2019

കിടപ്പുമുറിയിലും കാപ്പിത്തോട്ടത്തിലും വച്ച് ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തത് നിരവധി തവണ: ഒളിവു ജീവിതത്തിന് ശേഷം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയംഗത്തിന്റെ കീഴടങ്ങല്‍

Editor

കല്‍പറ്റ: പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി. ദീര്‍ഘനാളത്തെ ഒളിവു ജീവിതത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് എം.ഒ ജോര്‍ജ് മാനന്തവാടി ഡിവൈഎസ്പിക്ക് മുന്‍പാകെ കീഴടങ്ങിയത്. ഇദ്ദേഹം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. ഇയാളുടെ പേരില്‍ ബലാത്സംഗം, പോക്സോ, ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നേരത്തെ കേസെടുത്തിരുന്നു.

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗമായ ഇദ്ദേഹത്തെ പീഡന വിവരം പുറത്ത് വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നാണ് വിവരം. പെണ്‍കുട്ടി നേരിട്ടാണ് പരാതി നല്‍കിയത്. ദീര്‍ഘനാളായി ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫായിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്നു മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പണിയ വിഭാഗത്തില്‍ പെട്ടയാളാണ് പതിനേഴുകാരിയായ പെണ്‍കുട്ടി.

കുട്ടിയുടെ മാതാപിതാക്കള്‍ ദീര്‍ഘനാളായി ജോര്‍ജിന്റെ വീട്ടിില്‍ ജോലിക്കാരാണ്. ഒഴിവുള്ള ദിവസങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാന്‍ പെണ്‍കുട്ടിയും ഇവിടെയെത്തുമായിരുന്നു. ഇത്തരത്തില്‍ മാതാപിതാക്കള്‍ ഇല്ലാതെ പെണ്‍കുട്ടി മാത്രമായി വന്ന ഒരു ദിവസം ഇയാള്‍ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്ത് തുടര്‍ച്ചയായി ഒന്നര വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.

ഇതോടെ കുട്ടി മാനസികമായി തളരുകയും കുട്ടിയുടെ പഠനം പാതി വഴിയില്‍ മുടങ്ങുകയുമായിരുന്നു. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി. പിന്നീട് രാത്രിയിലും മറ്റും വിളിയും പതിവാക്കി. വീട്ടിലാരുമില്ലാത്തപ്പോള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തുകയും വീട്ടിലും കാപ്പിത്തോട്ടത്തലും വച്ച് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

മാത്രമല്ല ഫോണില്‍ വിളിച്ച് ലൈംഗിക ചുവയുള്ള സംസാരവും പതിവാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഫോണില്‍ നിന്നും നേതാവിന്റെ സംഭാഷണങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടിയോട് ഇക്കാര്യം ചോദിച്ചറിഞ്ഞു. ഇതിനു പിന്നാലെ സങ്കടം സഹിക്ക വയ്യാതെ പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ജോര്‍ജ്, സഹകരണ അര്‍ബന്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ വൈസ് ചെയര്‍മാനുമാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വന്‍ തുക ഈടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: യുവതി അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് മുണ്ടപ്പള്ളി ജോസ് മരിച്ച നിലയില്‍; മരണത്തില്‍ സംശയം ഉള്ളതായി ബന്ധുക്കളും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും

Related posts
Your comment?
Leave a Reply

%d bloggers like this: