ഒമാനില്‍ വിദേശികള്‍ക്ക് 87 തസ്തികകളില്‍ തൊഴില്‍ വീസ നിരോധനം തുടരും

22 second read

മസ്‌കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ വീസ നിരോധനം തുടരും. 6 മാസം കൂടി നിരോധനം നീട്ടാനാണു മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അക്കൗണ്ടിങ്- ഫിനാന്‍സ്, മാര്‍ക്കറ്റിങ്- സെയില്‍സ്, അഡ്മിനിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്നിക്കല്‍മേഖലകളിലെ തസ്തികകള്‍ക്ക് കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് വീസ നിരോധനം നിലനില്‍ക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ വീസ നിരോധനത്തിനു പുറമേയാണിത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ്, ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്‌പെഷലിസ്റ്റ്, ഇലക്ട്രിക് കംപ്യൂട്ടര്‍ നെറ്റ് വര്‍ക്‌സ്, പ്രോഗ്രാംഡ് മെഷീന്‍സ് മെയിന്റനന്‍സ് (ഇലക്ട്രോണിക്), ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ മെയിന്റനന്‍സ്, ഗ്രാഫിക് ഡിസൈനര്‍, ഇലക്ട്രോണിക് സര്‍വെയ് ലന്‍സ്-എക്യുപ്‌മെന്റ് അസംബ്ലി, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-ടെലികോം, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-കണ്‍ട്രോള്‍ ഇന്‍സ്ട്രമെന്റ്,ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-മെഡിക്കല്‍ എക്യുപ്‌മെന്റ്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-ബ്രോഡ്കാസ്റ്റ്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-പ്രോഗ്രാംഡ് മെഷീന്‍സ്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-കംപ്യൂട്ടര്‍ നെറ്റ് വര്‍ക്‌സ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, കംപ്യൂട്ടര്‍ എന്‍ജിനീയര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍

അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്

ബാങ്ക് നോട്‌സ് ആന്‍ഡ് മണി ചേഞ്ചര്‍, ബാങ്ക് നോട്‌സ് ടെക്‌നീഷ്യന്‍, അക്കൗണ്ട് ഓഡിറ്റ് ടെക്‌നീഷ്യന്‍, ജനറല്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍, കോസ്റ്റ് അക്കൗണ്ട് ടെക്‌നീഷ്യന്‍, കോസ്റ്റ്‌സ് അക്കൗണ്ടന്റ്, ഇന്‍ഷുറന്‍സ് കലക്ടര്‍.

എയര്‍പോര്‍ട്ട്

ഏവിയേഷന്‍ ഗൈഡിങ് ഓഫിസര്‍, ഗ്രൗണ്ട് ഹാന്‍ഡ്ലര്‍, ടിക്കറ്റ് കണ്‍ട്രോളര്‍, എയര്‍പ്ലെയിന്‍ ടേക്ക് ഓഫ് സൂപ്പര്‍വൈസര്‍, എയര്‍ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ക്രാഫ്ട് ലാന്‍ഡിങ് സൂപ്പര്‍വൈസര്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട് സൂപ്പര്‍വൈസര്‍, ലാന്‍ഡ് ഗൈഡ്.

മെഡിക്കല്‍

പാരാമെഡിക്കല്‍, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍.

എന്‍ജിനീയറിങ്ങ്

ആര്‍ക്കിടെക്ട്, ജനറല്‍ സര്‍വേ, സിവില്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, പ്രോജക്ട്‌സ് എന്‍ജിനീയര്‍മാര്‍.

മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്

സെയില്‍സ് സ്‌പെഷലിസ്റ്റ്, സ്റ്റോര്‍കീപ്പര്‍, കൊമേഴ്‌സ്യല്‍ ഏജന്റ്, കൊമേഴ്‌സ്യല്‍ മാനേജര്‍, പ്രൊക്യുര്‍മെന്റ് ലോജിസ്റ്റിക്‌സ് സ്‌പെഷലിസ്റ്റ്.

അഡ്മിനിസ്‌ട്രേഷന്‍ ഹ്യൂമന്‍ റിസോഴ്‌സസ്

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷലിസ്റ്റ്, പബ്ലിക് റിലേഷന്‍ സ്‌പെഷലിസ്റ്റ്, ഹ്യൂമന്‍ റിസോഴ്‌സസ് സ്‌പെഷലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷുറന്‍സ്, കാര്‍ഗോ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ്, ഫാക്ടറി ഇന്‍ഷുറന്‍സ് ഏജന്റുമാര്‍.
ഇന്‍ഫര്‍മേഷന്‍, മീഡിയ

മീഡിയ സ്‌പെഷലിസ്റ്റ്, പേജ് മേക്കര്‍, പേപ്പര്‍ പള്‍പ്പ് മെഷീന്‍ ഓപ്പറേറ്റര്‍, ബുക് ബൈന്‍ഡിങ് മെഷീന്‍ ഓപ്പറേറ്റര്‍, ഡെക്കറേറ്റീവ് ബുക്‌സ് ഓപ്പറേറ്റര്‍, കലണ്ടര്‍ ഓപ്പറേറ്റര്‍, പേപ്പര്‍ ഡൈയിങ് മെഷീന്‍ ഓപ്പറേറ്റര്‍, ബില്‍ പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍,സിലിണ്ടര്‍ പ്രസ് ഓപ്പറേറ്റര്‍, റൊട്ടേറ്റിങ് പ്രസ് ഓപ്പറേറ്റര്‍, ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, കളര്‍ പ്രസ് ഓപ്പറേറ്റര്‍, പേപ്പര്‍ ഫോള്‍ഡര്‍ മെഷീന്‍ ഓപ്പറേറ്റര്‍, പേപ്പര്‍ കോട്ടിങ് മെഷീന്‍ ഓപ്പറേറ്റര്‍, അഡ്വര്‍ടൈസിങ് ഏജന്റ്.

ടെക്‌നിക്കല്‍

ബില്‍ഡിങ്‌ െടക്‌നീഷ്യന്‍, ബില്‍ഡിങ് കണ്‍ട്രോളര്‍, ഇലക്ട്രോണിക്, റോഡ്, മെക്കാനിക്കല്‍, സോയില്‍ മെക്കാനിക്‌സ് ലബോറട്ടറി, സ്റ്റീം ടര്‍ബൈന്‍, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് ലാബ്, ഗ്യാസ് നെറ്റ് വര്‍ക്ക് എക്സ്റ്റന്‍ഷന്‍, കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്‌ഫോമര്‍, സ്റ്റേഷന്‍, ഇലക്ട്രിക്കല്‍, ഹീറ്റ് ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്,കെമിക്കല്‍ ടെക്‌നീഷ്യന്‍മാര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …