ശബരിമലയ്ക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 739 കോടി രൂപ

16 second read

തിരുവനന്തപുരം: ശബരിമലയ്ക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 739 കോടി രൂപ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി രൂപ അനുവദിച്ചു.

അതേസമയം ശബരിമല വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

തിരുപ്പതി മാതൃകയില്‍ ശബരിമല ക്ഷേത്രത്തില്‍ സംവിധാനം വരും. 200 കോടി രൂപയാണ് ശബരിമല റോഡ് വികസനത്തിന് നീക്കിവെച്ചിരിക്കുന്നത്. പമ്പ നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം പ്രഖ്യാപിച്ചു.

പമ്പയില്‍ ഒരു കോടി ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 40 കോടി രൂപ അനുവദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…