‘ഡൈയിങ്ങ് ഹര്‍നെസ് കൊടുക്കാന്‍ ഇത് സര്‍ക്കാര്‍ ഉദ്യോഗമല്ല ‘ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്റെ മകളുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായിഎന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ട്.

18 second read

കൊച്ചി:വയനാട്ടില്‍ മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്റെ മകളുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുവനേതാക്കള്‍ രംഗത്ത്.
‘ഡയിങ്ങ് ഹര്‍നെസ് കൊടുക്കാന്‍ ഇത് സര്‍ക്കാര്‍ ഉദ്യോഗമല്ല’ എന്നായിരുന്നു എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടിന്റെ വിമര്‍ശനം.
ശരിക്കും കോണ്‍ഗ്രസ് എന്നത് ഒരു സംഭവമാണെന്നും ഒരിക്കല്‍ പാര്‍ലമെന്ററി സ്ഥാനം ലഭിച്ചാല്‍ പിന്നെ കുശാലാണെന്നും
തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുക തന്നെ വേണമെന്നും
അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കര്‍ഷക ഭൂമിയായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച വിജയംനേടും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് യുവനേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തു വരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡൈയിങ്ങ് ഹര്‍നെസ് കൊടുക്കാന്‍ ഇത് സര്‍ക്കാര്‍ ഉദ്യോഗമല്ല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍വ്വ ഊര്‍ജവും ആവാഹിച്ച് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിരിക്കുന്നു. സ്ഥാനര്‍ത്ഥിത്വ ചര്‍ച്ചയും ചൂടായി പുരോഗമിക്കുകയാണ്.

നിര്‍ബന്ധിച്ചാല്‍ വേണമെങ്കില്‍ മത്സരിക്കാം എന്നാണ് പലരുടെയും അഭിപ്രായം.
അതിപ്പോ പലരുടെയും മക്കളും , കൊച്ചു മക്കളും തൊട്ട് നിയമനിര്‍മ്മാണ സഭകളില്‍ ഇരുന്ന് പിന്‍ഭാഗം തഴമ്പിച്ച മൂത്ത് നരച്ചവരുടെ വരെ നിലപാട് ഇത് തന്നെയാണ്.

ശരിക്കും കോണ്‍ഗ്രസ് എന്നത് ഒരു സംഭവമാണ്..ഒരിക്കല്‍ എന്തെങ്കിലും ആവാന്‍ ഉള്ള ഒരു ബുദ്ധിമുട്ട് മാത്രമേ ഉള്ളു. നമ്മള്‍ ഏതെങ്കിലും പാര്‍ലമെന്ററി സ്ഥാനം എങ്ങനെ എങ്കിലും ഒപ്പിച്ച് എടുത്താല്‍ ,
പിന്നെ കുശാല്‍ ആണ്..
മരിക്കുന്നത് വരെ ആ സ്ഥാനത് തന്നെ തുടരാം. ഇനി ഇപ്പൊ ഒരു പത്തു മുപ്പത് കൊല്ലം എം.എല്‍.എ ആയി , മന്ത്രി ആയി കഴിഞ്ഞ് ഒരു തവണ തോറ്റാലും കുഴപ്പമില്ല..30 കൊല്ലം നമ്മള്‍ നിയമസഭയില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത സേവനത്തിന് പ്രത്യുപകാരമായി ലോകസഭാ സീറ്റിലേക്കും പരിഗണിക്കും. ഇനി ഇപ്പൊ അത് തോറ്റാലും രാജ്യസഭ നോക്കാം..അതും നടന്നില്ലെങ്കില്‍ മാത്രമാണ് വിശിഷ്ട സേവനത്തിനുള്ള പത്മ പുരസ്‌ക്കാരങ്ങളിലേക്ക് പരിഗണിക്കുകയോള്ളൂ.പിന്നെ ഇവര്‍ മത്സരിക്കുന്ന സീറ്റുകള്‍ എത്ര എതിര് വന്നാലും നേരിയ ഭൂരിപക്ഷത്തിന് എങ്കിലും ജയിക്കാന്‍ സാധ്യതയുള്ള ഉറച്ച കോട്ടകള്‍ ആയിരിക്കണം എന്നിവര്‍ക്ക് നിര്‍ബന്ധമുണ്ട്. സിപിഎം കോട്ടകള്‍ പിടിച്ച് എടുക്കാം എന്ന് പറയുന്നവര്‍ വിരലില്‍ എണ്ണാവുന്നത് മാത്രമേ ഉള്ളു. അവര്‍ക്ക് നല്ലത് വരട്ടെ.

ഇപ്പൊ കോണ്‍ഗ്രസില്‍ ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയാണ് ‘ ഡൈയിങ് ഹര്‍നെസ് ‘ . മരിച്ചു കഴിഞ്ഞ വ്യക്തിയുടെ സേവനം തുടര്‍ന്നും പാര്‍ട്ടിക്കും നാടിനും നല്‌കേണ്ടിയിരുന്നു എന്ന് വിലയിരുത്തലില്‍, അവരുടെ താല്പര്യമുള്ള മക്കള്‍ക്ക് അവര്‍ മത്സരിച്ച സീറ്റ് കൊടുക്കുന്നു. അത് വഴി കോണ്‍ഗ്രസ് ഓരോ പ്രവര്‍ത്തകരുടെയും കുടുംബങ്ങളെ തന്നെ സംരക്ഷിക്കും എന്ന സന്ദേശം നല്‍കുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ഇത് ചിലപ്പോ അത്യന്താപേക്ഷിതമായി വരുന്ന സാഹചര്യങ്ങളില്‍ കാലാകാലങ്ങളില്‍ ഇത് ചെയ്ത് വരുന്നുണ്ടെങ്കിലും സാര്‍വത്രികമായ ഒരു മാറ്റമാണ് കോണ്‍ഗ്രസ് ഇപ്പൊ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നത്. അത് വഴി കുടുംബ സംരക്ഷണത്തിലുപരി യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂടി ഉറപ്പ് വരുത്താന്‍ പാര്‍ട്ടിക്ക് സാധിക്കും. നാള്‍ ഇന്നേ വരെ പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങാതെ ഇരിക്കുന്ന മക്കള്‍ക്ക് ആകും കൂടുതല്‍ മുന്‍ഗണന. ‘ Fresh Face ‘ എന്ന അപരനാമത്തില്‍ ആണ് അതിനെ അറിയപ്പെടുന്നത്. അതിനെ ചില മുതിര്‍ന്ന നേതാക്കള്‍ മണ്മറിഞ്ഞ നമ്മുടെ നേതാവിന്റെ അവസാന ആഗ്രഹം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ഇവരുടെ വരവിനെ പറ്റി ചോദിച്ചാല്‍ അത് ഹൈകമാന്‍ഡ് തീരുമാനിക്കും എന്നവര്‍ തട്ടി വിടുകയും ചെയ്യും.

പിന്നെ ‘ റോസി പാസ്റ്ററുമാരും ‘ സീറ്റിനായുള്ള നെട്ടോട്ടത്തില്‍ ആണ്. പാല്‍ തൊട്ട് സമൂഹം വരെ ശുദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്ന ലൂയിസ് പാസ്റ്ററുടെ കുടുംബക്കാര്‍ ആണ് ഇവര്‍. മധ്യ കേരളം ആണ് ഇവരുടെ പ്രധാന അഭയകേന്ദ്രം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഏതൊരു ജീവികള്‍ക്കും കോണ്‍ഗ്രസ് എന്നും അഭയം നല്‍കിയിട്ടുണ്ട്. അത് ഈ പാര്‍ട്ടിയുടെ വൈവിധ്യങ്ങളെ ആണ് സൂചിപ്പിക്കുന്നത്..

മുകളില്‍ പറഞ്ഞിരിക്കുന്ന ആളുകള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം ഉണ്ടെങ്കില്‍ അത് യാദര്‍ശ് ചകം അല്ല മറിച്ച് കൃത്യമായി പറയുന്നതാണ്..ഇത് തന്നെയാണ് നിലപാട്…
തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുക തന്നെ വേണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…