ബഹ്റൈന്‍ പ്രവാസി ഗൈഡന്‍സ് ഫോറം പത്താം വാര്‍ഷികം ആഘോഷിച്ചു

17 second read

മനാമ: ബഹ്റൈന്‍ പ്രവാസി ഗൈഡന്‍സ് ഫോറം പത്താം വാര്‍ഷികം ആഘോഷിച്ചു. കേരള ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ ജയിംസ് ജോസഫ്, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വിസി ജാന്‍സി ജയിംസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രവാസി ഗൈഡന്‍സ് ഫോറം പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് കൈതാരത്തിനു പിജിഎഫ് കര്‍മജ്യോതി പുരസ്‌കാരവും രമേശ് നാരായണ്‍, ഷീബ മനോജ് എന്നിവര്‍ക്ക് പിജിഎഫ് പ്രോഡിജി പുരസ്‌കാരവും സമ്മാനിച്ചു.

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പിജിഎഫ് അംഗങ്ങളായ അമൃത രവി, സജി ജോണ്‍, രാധാമണി സോമരാജന്‍ എന്നിവരെയും പിജിഎഫ് വിദ്യാര്‍ഥികള്‍ക്കായി നടത്തി വരുന്ന വിവിധ പരിശീലന പരിപാടികളില്‍ വിജയിച്ചവരെയും ആദരിച്ചു. പി ജി എഫ് ചെയര്‍മാന്‍ ഡോ. ജോണ്‍ പനക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര, ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി എന്നിവര്‍ പ്രസംഗിച്ചു. 2019-2020 വര്‍ഷങ്ങളിലെ പിജിഎഫ് ഭരണസമിതിയുടെ സാരഥ്യം ക്രിസോസ്റ്റം ജോസഫ് ഏറ്റെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …