ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കി റിപ്പബ്ലിക് ദിനാഘോഷം

16 second read

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജവും ബഹ്‌റൈന്‍ ഇന്റഗ്രേറ്റഡ് ഇന്റര്‍വെന്‍ഷന്‍ സെനറ്ററും സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വേറിട്ട അനുഭവമായി. ഭിന്നശേഷിയുള്ള പതിനാല് കുട്ടികളും അവരുടെ രക്ഷിതാക്കളും സമാജം അംഗം നിഷ ദിലീഷിന്റെ നേതൃത്വത്തില്‍ എട്ട് അധ്യാപകരുമടങ്ങുന്ന സംഘമാണ് വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും സമാജം ചില്‍ഡ്രന്‍സ് വിങ് അംഗങ്ങളുമായി കൂട്ടുചേരുന്നതിനുമായി സമാജം ഹാളില്‍ ഒത്തുകൂടിയത്. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനപൊതികള്‍ നല്‍കി. ഈവന്റ് കോര്‍ഡിനേറ്ററുംചില്‍ഡ്രന്‍സ് വിങ് കമ്മിറ്റി അംഗവുമായ അനാമിക അനി ചടങ്ങില്‍ നന്ദിരേഖപ്പെടുത്തി. ആഘോഷ പരിപാടികള്‍ക്ക് ചില്‍ഡ്രന്‍സ് വിങ്ങ് പേട്രന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ വിനയചന്ദ്രന്‍, കണ്‍ വീനര്‍ ഫാത്തിമ ഖമ്മീസ് , ജോയിന്റ് കണ്‍വീനര്‍ അജിത് വാസുദേവന്‍, കമ്മിറ്റി അംഗം ടോണിപെരുമാന്നൂര്‍ , വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി രജിത അനി, വൈസ് പ്രസിഡന്റ് നിമ്മി റോഷന്‍, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ രാജേഷ് ചേരാവള്ളി ,അജയ് പി ജോയി, ശാന്താ രഘു , സമാജം ജനറല്‍ സെക്രട്ടറി എം പി രഘു, ആക്ടിന്റ് പ്രസിഡന്റ് പി എന്‍ മോഹന്‍ രാജ്, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.ജെ. ഗിരീഷ്, ഇന്‍േറര്‍ണല്‍ ആഡിറ്റര്‍ മനോജ് സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രാജേഷ് ചേരാവള്ളി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…