ഗോപിനാഥ് മുതുകാട് ‘എംക്യൂബ്’ – നിയാര്‍ക്ക് പ്രഖ്യാപനയോഗം സംഘടിപ്പിച്ചു

17 second read


മനാമ: ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകീട്ട് 7 മണിമുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസേര്‍ച് സെന്റര് (നിയാര്‍ക്ക്)ന് വേണ്ടി ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രൊഫ: ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന പ്രചോദനാല്‍മക ജാലവിദ്യ പരിപാടി, ഖാലിദ്‌സാദ് ട്രേഡിംഗ് പ്രെസന്റ്‌സ്, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ‘എംക്യൂബ്’ ന്റെ വിജയത്തിനായി പ്രഖ്യാപനയോഗം സംഘടിപ്പിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന യോഗത്തില്‍ നിയാര്‍ക്കിനെക്കുറിച്ചും എംക്യൂബ് നെക്കുറിച്ചും സംഘാടകര്‍ വിശദീകരിച്ചു. അത്യാധുനികത സംവിധാനത്തോടെ പിറവി മുതല്‍ വിവിധ ഘട്ടങ്ങളില്‍ കൊച്ചുകുട്ടികളിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചു ഓട്ടിസം, സംസാര- കേള്‍വി ശേഷി, അംഗവൈകല്യം തുടങ്ങിയവയില്‍ നിന്നും കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചു കൊണ്ടുവരുവാനുള്ള അക്കാഡമിക് ഗവേഷണസ്ഥാപനമായി കൊയിലാണ്ടിയിലെ പന്തലായനിയില്‍ മുഖ്യമന്ത്രി തറക്കല്ലിട്ടു നാല് ഏക്കര്‍ ഭൂമിയില്‍ ഉയര്‍ന്നുവരുന്ന നിയാര്‍ക്കിന്റെ സാക്ഷാല്‍ക്കാരത്തിനു പൊതുജന പിന്തുണക്കായി ഏവരുടെയും സഹായം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

നിയാര്‍ക്ക് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി. സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍ നന്ദിയും പറഞ്ഞു. ട്രെഷറര്‍ അസീല്‍ അബ്ദുള്‍റഹ്മാന്‍ ചര്‍ച്ചകളുടെ ക്രോഡീകരണം നടത്തി.

ബഹ്റൈന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് പി.എന്‍. മോഹന്‍രാജ്, ജനറല്‍ സെക്രട്ടറി എം.പി. രഘു, വനിതാവേദി പ്രസിഡണ്ട് മോഹിനി തോമസ്, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണന്‍, ഫ്രണ്ട്സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ്വി, വൈസ് പ്രസിഡന്റ് സയ്യദ് റമദാന്‍ നദ്വി, ഓ.ഐ.സി.സി. വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രെസിഡന്റ്‌റ് ഫൈസല്‍ കോട്ടപ്പള്ളി, കോഴിക്കോടന്‍സ് ജനറല്‍സെക്രട്ടറി എ.സി.എ. ബക്കര്‍, റഫീഖ് അബ്ദുല്ല (ഇന്‍ഡക്‌സ് ബഹ്റൈന്‍), സലാം അമ്പാട്ടുമൂല (നിലമ്പൂര്‍ അസോസിയേഷന്‍) , മധുസൂദനന്‍ (ബഹ്റൈന്‍ ഡിഫറന്റ് തിങ്കേഴ്സ്), നിസാര്‍ കൊല്ലം (ഹോപ്പ് ബഹ്റൈന്‍), അഫ്സല്‍ തിക്കോടി (ഗ്ലോബല്‍ തിക്കോടിയന്‍സ്), നൗഫല്‍ നന്തി (നന്തി അസോസിയേഷന്‍), ഷംസീറ സമീര്‍ (നിയാര്‍ക്ക് വനിതാവിഭാഗം), വിജേഷ് നിനെക്‌സ് (ഹാര്‍ട്ട് ബഹ്റൈന്‍), ജസീര്‍ കാപ്പാട് (കൊയിലാണ്ടി കൂട്ടം), ഫൈസല്‍ മണിയൂര്‍ (മണിയൂര്‍ കൂട്ടായ്മ), ഗംഗന്‍ തൃക്കരിപ്പൂര്‍ (ബ്ലഡ് ഡോനോര്‍സ് കേരള), മുഹമ്മദ് ഫൈസല്‍ (മിവ കൊയിലാണ്ടി), കമാല്‍ മൊഹിയദ്ധീന്‍ (ടോസ്റ്റ്മാസ്റ്റേഴ്‌സ് ), ഷജീര്‍ തിരുവനന്തപുരം (പടവ് കുടുംബവേദി) എന്നിവര്‍ നിയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി സംസാരിച്ചു.

സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സുജിത് ഡി. പിള്ള, ജോയിന്റ് കണ്‍വീനര്‍ മനോജ് മാത്യു , മറ്റു ഭാരവാഹികളായ ഹംസ കെ. ഹമദ്, ജൈസല്‍ അഹ്മദ്, ഒമര്‍ മുക്താര്‍, ഇല്യാസ് കൈനോത്ത്, ജബ്ബാര്‍ കുട്ടീസ്, സംഘാടക സമിതിയിലെയും വനിതാവിഭാഗത്തിലെയും മറ്റ് സജീവ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 8 ന്റെ എംക്യൂബ് പരിപാടി തികച്ചും സൗജന്യമായ ബഹ്റൈന്‍ മലയാളി സമൂഹത്തിനു ഒന്നാകെ ഉപകരിക്കുന്ന മോട്ടിവേഷന്‍ ക്ലാസ് ആയിരിക്കുമെന്നും ഏവരുടെയും പങ്കാളിത്വം ഉണ്ടാകണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത രാജേഷ് ചേരാവള്ളി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…