3:44 pm - Friday April 26, 2019

എംപി കെ.സി. വേണുഗോപാലിനെ ഒഐസിസി നേതാക്കള്‍ സന്ദര്‍ശിച്ചു

Editor

മസ്‌കത്ത് കോണ്‍ഗ്രസ്സിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിതനായ കെ.സി. വേണുഗോപാല്‍ എംപിയെ ന്യൂഡല്‍ഹിയില്‍ ഒഐസിസി നേതാക്കള്‍ സന്ദര്‍ശിച്ചു. ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ദീഖ് ഹസ്സന്‍, ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ഹാഷിക്ക്, ജിദ്ദ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ എന്നിവരാണ് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.

പുതിയ സ്ഥാനലബ്ധിയില്‍ കെ.സി. വേണുഗോപാലിനെ ഒഐസിസി നേതാക്കള്‍ അഭിനന്ദിച്ചു. കെപിസിസിയിലും എഐസിസിയിലും ഒഐസിസിക്ക് സംഘടനാ പ്രാതിനിത്യം ഉറപ്പാക്കുക, പ്രവാസി വോട്ട് സംബന്ധിച്ചുള്ള അവ്യക്തത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹത്തിന്റെ മുന്നില്‍ ഉന്നയിച്ചു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നുവെങ്കില്‍ വിദേശ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളുടെ കാര്യത്തില്‍ ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പു നല്‍കിയതായി സിദ്ദിഖ് ഹസ്സന്‍ അറിയിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സൗജന്യ മെഡിക്കല്‍ ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

എം.ഇ.എസ് ചാപ്റ്ററും, സിജി മസ്‌കത്തും സംയുക്തമായി ഇസ്ലാമിക് കഥാമത്സരം

Related posts
Your comment?
Leave a Reply

%d bloggers like this: