‘ഇന്ത്യ ക്വിസ്’ പത്താമത് പതിപ്പ് വെള്ളിയാഴ്ച :ഇരുനൂറോളം ടീമുകള്‍

16 second read

മനാമ: ഇന്ത്യയുടെ 70 ആം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം ‘ദി ഇന്ത്യന്‍ ഡിലൈറ്റ്‌സ് – ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നു. വെരീതാസ് പബ്ലിക് റിഷേഷന്‍സ്, ബഹ്‌റിന്‍ കേരളീയ സമാജം എന്നിവരുമായി സഹകരിച്ചാണ് ‘ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നത്. അടുത്ത വെള്ളിയാഴ്ച്ച (ഫെബ്രുവരി 1) ബഹ്‌റിന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ 137 ടീമുകളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മത്സരാര്‍ത്ഥികള്‍ വൈകിട്ട് 4.30 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്റ്റര്‍.

ഇന്ത്യയെയും ബഹ്‌റൈനെയും സംബന്ധിക്കുന്ന വിവരങ്ങളാകും ക്വിസിന്റെ വിഷയം. തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകള്‍ക്കാണ് ഫൈനല്‍ മത്സരത്തിലേക്ക് ഇടം നേടാന്‍ അവസരം. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് റോളിംഗ് ട്രോഫി, മൂന്ന് വ്യക്തിഗത ട്രോഫികളും, ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനം നേടുന്ന ടീമിന് വ്യക്തിഗത ട്രോഫി, സെര്‍ട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവയും ലഭിക്കും.

മൂന്നു പേരടങ്ങുന്ന ടീമിനാണ് അവസരം. ടീമില്‍ 18 വയസിന് താഴെയുള്ള ഒരാളും മുകളിലുള്ള ഒരാളും നിര്‍ബന്ധമാണ്, മൂന്നാമത്തെ വ്യക്തി ആരുമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 34057137, 35944820 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

ബി ഐ ഇ സി ഫ് പ്രസിഡന്റ് സോവിച്ചന്‍ ചേന്നാട്ടുശ്ശേരി , ഇവന്റ് ജനറല്‍ കണ്‍വീനര്‍ പവിത്രന്‍ നീലേശ്വരം, എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് ദേവരാജ്, ബാബു കുഞ്ഞിരാമന്‍, അജിത് കുമാര്‍, അജി പി ജോയ്, അനൂപ് ,പ്രോഗ്രാം
കണ്‍വീനര്‍ .കമാലുധീന്‍ ,ഇവന്റ് കോര്‍ഡിനേറ്റര്‍ ബബിന, മീഡിയ കോഓര്‍ഡിനേറ്റര്‍ സുനില്‍ തോമാസ് റാന്നി എന്നിവര്‍ ഇന്ത്യന്‍ ഡിലൈററി്ല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.


വാര്‍ത്ത രാജേഷ് ചേരാവള്ളി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …