നോര്‍ക്ക കാര്‍ഡുകാര്‍ക്ക് ഇളവ് നല്‍കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

16 second read

മനാമ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കു ബഹ്റൈനില്‍ നിന്നു കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും യാത്ര നിരക്കില്‍ ഇളവ് ലഭിക്കുന്നതിന് അടിയന്തിര ഇടപെടല്‍ അഭ്യര്‍ഥിച്ചു ബഹ്‌റൈന്‍ കേരളീയ സമാജം, മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം സമര്‍പ്പിച്ചു.
ഇതു നടപടികള്‍ക്കായി ഗതാഗത വകുപ്പിലെ ഏവിയേഷന്‍ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു മറുപടി ലഭിച്ചതായി ബികെഎസ് ആക്റ്റിങ് പ്രസിഡന്റ് പി.എന്‍. മോഹന്‍രാജ്, ജനറല്‍ സെക്രട്ടറി എം.പി. രഘു എന്നിവര്‍ അറിയിച്ചു. ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം യാത്ര ഇളവുകള്‍ ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബി.കെ.എസ് ഭരണസമിതി ഇത്തരം ഒരു നീക്കം നടത്തിയത്. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സ് ഓഫിസില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്തു ലഭ്യമാക്കി വരുന്നുണ്ട്. നോര്‍ക്ക കാര്‍ഡ് ആവശ്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് കോപ്പിയും (ഫ്രണ്ട് പേജ്, ലാസ്റ്റ് പേജ്, വിസ പേജ്) ഒരു ഫോട്ടോയും ലഭ്യമാക്കണം.

ഫോട്ടോ കോപ്പി എടുക്കുന്നതിനുളള സൗകര്യം നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 9.30 വരെയും അവധി ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ 9 വരെയും നോര്‍ക്ക ഹെല്‍പ് ഡസ്‌ക് ഓഫിസ് പ്രവര്‍ത്തിക്കും. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയിട്ടില്ലാത്ത ഏതൊരു മലയാളിക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ക്ക് സമാജം ചാരിറ്റി – നോര്‍ക്ക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി. സലിം (33750999), നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായി ബന്ധപ്പെടാം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…