അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജില്‍ ബിരുദദാനത്തിന് അമീര്‍

Editor

ദോഹ: അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാധികാരത്തില്‍ അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജിലെ 14-ാം ബാച്ചിന്റെ ബിരുദദാനം നടന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, സൊമാലിയ പ്രതിരോധ മന്ത്രി ഹസ്സന്‍ അലി മുഹമ്മദ്, കുവൈത്ത് സൈനിക ഉപ മേധാവി ലഫ്. ജനറല്‍ അബ്ദുല്ല അല്‍ നവാഫ് അല്‍ സബാഹ് തുടങ്ങിയവര്‍ പങ്കെടുത്തു. ഖത്തര്‍, കുവൈത്ത്, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 152 പേരാണു പരിശീലനം പൂര്‍ത്തിയാക്കിയത്.

ബിരുദധാരികളുടെ പരേഡ് അമീര്‍ പരിശോധിച്ചു. പരിശീലനകാലയളവില്‍ മികവു പുലര്‍ത്തിയ 10 പേരെ അമീര്‍ ആദരിച്ചു. തുടര്‍ന്ന് 14-ാം ബാച്ച് പതാക 15-ാം ബാച്ചിനു കൈമാറുകയും ബിരുദധാരികള്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബിരുദദാന സമ്മേളനത്തില്‍ അമീറിന്റെ സാന്നിധ്യത്തിന് സൈനിക കോളജ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫഹദ് ബിന്‍ മുബാറക് അല്‍ ഖയാറിന്‍ നന്ദി പറഞ്ഞു. സായുധ സേനകള്‍, ആഭ്യന്തര മന്ത്രാലയം, ലെഖ്വിയ, അമീരി ഗാര്‍ഡ്, ഖത്തര്‍ സ്റ്റേററ് സെക്യൂരിറ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കാണു ബിരുദധാരികളെ സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. ആധുനിക കരിക്കുലത്തിന് അനുയോജ്യമായ തരത്തിലാണു കോളജിലെ സൈനിക, അക്കാദമിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൈക്രോസോഫ്റ്റ് ആഷുര്‍ ഡേറ്റാ സെന്ററിന് അനുമതി

പിതൃഅമീറും ഷെയ്ഖ മോസയും ദേശീയമ്യൂസിയം സന്ദര്‍ശിച്ചു

Related posts
Your comment?
Leave a Reply