ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണ മെന്നാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു :അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചയെന്ന്

16 second read

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു. ശബരിമല ദര്‍ശനത്തിനുശേഷം കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ തിങ്കളാഴ്ച വൈകിട്ടാണ് മടങ്ങിയെത്തിയത്.

ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്നലെ പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ ഹര്‍ജി അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ കേസായതിനാല്‍ പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് അയച്ചു. കനകദുര്‍ഗയുടെ അപേക്ഷയില്‍ ഗ്രാമകോടതിയാണ് തീരുമാനമെടുക്കേണ്ടത്. കോടതി നിര്‍ദേശമനുസരിച്ച് ഇക്കാര്യത്തില്‍ പൊലീസ് തുടര്‍നടപടി സ്വീകരിക്കും.

അതേസമയം, കനകദുര്‍ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായാണു വിവരം. പെരിന്തല്‍മണ്ണയിലെ സഖി വണ്‍ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലാണ് കനകദുര്‍ഗ ഉള്ളത്. സംരക്ഷണ കേന്ദ്രത്തിനു പുറത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനകദുര്‍ഗയ്ക്ക് മുഴുവന്‍ സമയ പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…