വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നവര്‍ക്കിനി കേള്‍ക്കാം ‘സന്തോഷത്തിന്റെ സംഗീതം’

16 second read

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നവര്‍ക്കിനി കേള്‍ക്കാം ‘സന്തോഷത്തിന്റെ സംഗീതം’. വിദഗ്ധരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് വിമാനത്താവളം സംഗീത സാന്ദ്രമാക്കുകയാണ് ദുബായ് സാംസ്‌കാരിക കേന്ദ്രം. രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ വിമാനത്താവളം സംഗീതമഴയിലാണ്. ക്ലാസിക്, പോപ്പ് മുതല്‍ വിവിധ ദേശക്കാരുടെ ഭിന്നാഭിരുചികള്‍ക്കനുസരിച്ചുള്ള സംഗീതം മൂന്നു ഘട്ടമായാണ് കേള്‍ക്കാനാവുക.

രാവിലെ ഏഴിനു സംഗീതോപകരണങ്ങള്‍ ചേര്‍ക്കുന്ന ശ്രുതി പത്തുമണി വരെ വീണ മീട്ടും. അല്‍പസമയ വിശ്രമത്തിനു ശേഷം പതിനൊന്നരയ്ക്ക് വീണ്ടും അരങ്ങുണരും. ഉച്ചയ്ക്ക് ശേഷം രണ്ടര വരെ ഇതു തുടരും. മൂന്നാം ഘട്ടം രാത്രി പതിനൊന്നിനാരംഭിച്ച് പുലര്‍ച്ചെ രണ്ടു വരെയുണ്ടാകും. പിയാനോ, സാക്‌സോഫോണ്‍, ഗിത്താര്‍, വയലിന്‍ വിദഗ്ധരാണ് വിമാനത്താവളത്തെ സ്വര രാഗ താള ലയത്തിലാഴ്ത്തുന്നത്. ഒരാഴ്ച വരെ സന്തോഷത്തിന്റെ ഈ സംഗീതം തുടരും.

സാംസ്‌കാരിക വൈവിധ്യത്തോടെ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരില്‍ കലാ, സംഗീതാവബോധം സൃഷ്ടിക്കുന്നതിനാണ് പുതുമയുള്ള പരിപാടിയെന്ന് ദുബായ് കള്‍ച്ചറല്‍ അതോറിറ്റിയിലെ പൈതൃക, കലാ വിദഗ്ധന്‍ ഹകം അല്‍ ഹാശിമി പറഞ്ഞു.സഹിഷ്ണുത ഒരു സംസ്‌കാരമാക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റെ ഭാഗം കൂടിയാണ് ലോക പ്രശസ്തരുടെ വിമാനത്താവളത്തില്‍ സംഗീത വിരുന്നൊരുക്കിയത്.ലോകജനതയെ ഏകോപ്പിക്കുന്ന ഭാഷയാണ് സംഗീതത്തിന്റേതെന്നും അല്‍ ഹാശിമി അഭിപ്രായപ്പെട്ടു. ദുബായ് രാജ്യാന്തര വിമാനത്തില്‍ കാലു കുത്തുന്നവര്‍ ഇപ്പോള്‍ അല്‍പം സംഗീതം ആസ്വദിച്ചാണ് വിസ്മയ നഗരക്കാഴ്ചകളിലേക്ക് ചുവട് വയ്ക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…