ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍

18 second read

മനാമ :ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ‘ചലോജാലിക’ പ്രചാരണത്തിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ ജന.സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ചലോ ജാലികകണ്‍വീനര്‍ ഷമീര്‍ ജിദ് ഹഫ്‌സിന് പതാക കൈമാറി നിര്‍വഹിച്ചു. സമസ്ത ബഹ്‌റൈന്‍ – എസ്‌കെഎസ്എസ്എഫ് ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

മനാമയില്‍ നിന്നാരംഭിച്ച ‘ചലോജാലിക’ പ്രചാരണ പര്യടനം ഉമ്മുല്‍ ഹസം, ഗലാലി, ഹൂറ, ബുദയ്യ, ജിദ്ഫ്‌സ്, മുഹറഖ് ഏരിയകളിലെ പ്രചരണം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ഏരിയകളില്‍ അടുത്ത ദിവസങ്ങളിലായി പ്രചരണ പര്യടനം പൂര്‍ത്തിയാക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 26ന് ശനിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനുഷ്യജാലികയില്‍ ബഹ്‌റൈനിലെ മത-സാമൂഹിക-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഫോണ്‍: +973 3341 3570.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…