മാസ്സ് ലുക്കില്‍ വിക്രം; ‘കദരം കൊണ്ടാന്‍’ ടീസര്‍ പുറത്ത്

16 second read

ചെന്നൈ: കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച് വിക്രം നായകനാവുന്ന പുതിയ ചിത്രം ‘കദരം കൊണ്ടാന്റെ’ ടീസര്‍ പുറത്തിറങ്ങി. മലേഷ്യന്‍ അധോലോകം പശ്ചാത്തലമാവുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. മലേഷ്യന്‍ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വിക്രം അവതരിപ്പിക്കുന്ന നായക കഥാപാത്രമെന്ന് അറിയുന്നു.

കമല്‍ഹാസന്‍ നായകനായ തൂങ്കാവനം സംവിധാനം ചെയ്ത രാജേഷ് എം സെല്‍വയാണ് ചിത്രം ഒരുക്കുന്നത്. കമലിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നേരത്തേ രാജേഷ്. 1.07 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍, ചിത്രത്തില്‍ മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്ന വാഗ്ദാനം തരുന്നുണ്ട്. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ്. ഈ വേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…