രാഹുല്‍ എത്തിയതിനൊപ്പം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു പെണ്‍കുട്ടി

16 second read

ദുബായ് ; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ദുബായില്‍ രാഹുല്‍ എത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒരു പെണ്‍കുട്ടിയുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത ഒരു സുന്ദരി. ഈ സെല്‍ഫി ചിത്രം രാഹുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു.

യുഎഇ സ്വദേശിയായ യുവതിയാണെന്നും വിമാനത്താവള ജീവനക്കാരിയാണ് എന്നൊക്കെയായിരുന്നു കമന്റുകള്‍. ഒടുവില്‍ ആ സുന്ദരിയെ കണ്ടുപിടിച്ചു. അതൊരു മലയാളിയാണ്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഹസിന്‍ അബ്ദുല്ല. സഹോദരന്‍ നൗഫല്‍ അബ്ദുല്ലയ്‌ക്കൊപ്പം രാഹുലിനെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും തിരക്കു കാരണം ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് അനുവാദം വാങ്ങിയ ശേഷം കുടുംബത്തിനൊപ്പം രാഹുല്‍ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലില്‍ എത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ഈ ചിത്രം രാഹുലിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നോ ഇത്രയധികം ചര്‍ച്ചയാകുമെന്നോ ഈ പെണ്‍കുട്ടി കരുതിയിരുന്നില്ല.

സെല്‍ഫിയെടുക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി എടുത്തതാണെന്നായിരുന്നു ഹസിന്‍ മനസിലാക്കിയിരുന്നത്. താനുമായുളള സെല്‍ഫി രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഹസിന്‍ പറയുന്നു. ദുബായില്‍ സഹോദരനൊപ്പം ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ് ഹസിന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ കേരളത്തില്‍ നിന്നടക്കം നേതാക്കള്‍ യു.എ.ഇയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ, കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, ആന്റോ ആന്റണി, കുഞ്ഞാലികുട്ടി തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…