ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖൂദ് വാദി അല്‍ ലവാമിയില്‍

16 second read

മസ്‌കത്ത് : ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബുര്‍ജ് ശാഖ ഇനി അല്‍ ഖൂദ് വാദി അല്‍ ലവാമിയില്‍. മാനവവിഭവ ശേഷി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹമദ് ബിന്‍ ഖാമിസ് അല്‍ അംരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഴങ്ങള്‍, പച്ചക്കറി, ബേക്കറി ഉത്പന്നങ്ങള്‍, മറ്റു ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയുടെ വിശാലമായ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളായി എത്തുന്നവര്‍ക്കുള്‍പ്പടെ ഇരുന്ന് കഴിക്കാന്‍ കഴിയുന്ന വിശാലമായ സൗകര്യങ്ങളോടെയുള്ള കൗണ്ടറുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികള്‍ക്കായി പ്ലേ കോര്‍ണര്‍, വിവിധ ഫുഡ് കോര്‍ട്ടുകള്‍ എന്നിവയും ഹൈപ്പര്‍മാര്‍ക്കറ്റിനെ വേറിട്ടതാക്കുന്നു.

350,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി ഉത്പന്നങ്ങള്‍, സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം വേറിട്ട വിശാലമായ കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മുഴുവന്‍ ഉത്പന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അല്‍ ഖൂദ് ശാഖ പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി പറഞ്ഞു.അല്‍ ബുര്‍ജില്‍ നിന്നും വാദി അല്‍ ലവാമിയിലേക്ക് മാറ്റിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉപയോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് ലുലു ഗ്രൂപ്പ് ഒമാന്‍, ശ്രീലങ്ക, ഇന്ത്യ ഡയറക്ടര്‍ എ.വി. ആനന്ദ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…