1:36 pm - Saturday February 16, 2019

മലയാളിക്ക് വന്‍ ഭാഗ്യം; അബുദാബി നറുക്കെടുപ്പില്‍ സമ്മാനം 28 കോടി രൂപ

Editor

അബുദാബി: പുതുവര്‍ഷത്തില്‍ ബിഗ് ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം മലയാളിക്ക്. ശരത് പുരുഷോത്തമനാണ് കോടിപതിയായ മലയാളി. 083733 നമ്പര്‍ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിലെ പത്തു വിജയികളില്‍ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണ്.

1.5 കോടി ദിഹമാണ് താങ്കള്‍ക്ക് ലഭിച്ചത് എന്നറിയിച്ചപ്പോള്‍ ഒകെ ഞാന്‍ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തതെന്നും രണ്ടും വര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു. അമ്മയെ കാണാന്‍ ഉടന്‍ നാട്ടിലേക്ക് പോകുമെന്നും പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു.

ജിനചന്ദ്രന്‍ വാഴൂര്‍ നാരായണന്‍ (1,00,000 ദിര്‍ഹം), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാര്‍), മുഹമ്മദ് സജിത് പുത്തന്‍പുര മല്ലാട്ടി രണ്ടുപുരയില്‍ (90,000), അതുല്‍ മുരളീധരന്‍ (70,000), നസീര്‍ഖാന്‍ (50,000), കംലേഷ് ശശി പ്രകാശ് (30,000), ഗാട്ടു രാമകൃഷ്ണ (20,000), മുഹമ്മദ് സഈദ് ഇംതിയാസ് (20,000), മനോജ് കുമാര്‍ തങ്കപ്പന്‍ നായര്‍ (10,000), രാധാകൃഷ്ണന്‍ ഉണ്ണി (10,000) എന്നിവരാണ് മറ്റു വിജയികള്‍.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അബുദാബിയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യക്കും ചൈനക്കും താല്‍പര്യം

രാഹുല്‍ എത്തിയതിനൊപ്പം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു പെണ്‍കുട്ടി

Related posts
Your comment?
Leave a Reply

%d bloggers like this: