സൂക്ഷിച്ച് നോക്കണ്ട..! ഞാന്‍ പ്രണവ് മോഹന്‍ലാല്‍ അല്ല

16 second read

അടൂര്‍ : അടൂര്‍ തെങ്ങമം സ്വദേശി സനല്‍കുമാര്‍ ആണ് പ്രണവ് മോഹന്‍ ലാലിന്റെ രൂപസാദൃശ്യത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അത് വഴി പ്രണവിന്റെ അപരനായി ചാനല്‍ ഷോകളില്‍ കൈയ്യടി നേടുകയും ചെയ്യുന്നത്. സുഹൃത്തായ പഴകുളം തെങ്ങുംതാര ജംഗ്ഷനില്‍ മെമ്മറി മേക്കേഴ്‌സ് എന്ന സ്റ്റുഡിയോ ഉടമ ബിനേഷാണ് സനലിന്റെ പ്രണവിനോടുള്ള സാദൃശ്യം ഫോട്ടോയില്‍ പകര്‍ത്തിയത്. അത് പിന്നീട് വൈറല്‍ ആകുകയും മഴവില്‍ മനോരമ, ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഉള്ള ചാനലുകളില്‍ സുരാജ് വെഞ്ഞാറമ്മൂട് നയിച്ച ഷോകളില്‍ പ്രണവിനെ അനുകരിക്കാനും നിരവധി ഷോകളില്‍ പ്രണവായി എത്താനും സനലിന് കഴിഞ്ഞു.

ഫ്‌ളവേഴ്‌സ് ചാനലില്‍ നടന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് പ്രോഗ്രാമില്‍ പ്രണവായതും സനല്‍ തന്നെ. പുറത്തിറങ്ങുമ്പോള്‍ പലരും പ്രണവ് എന്ന് കരുതുകയും സെല്‍ഫിക്കായി തിരക്ക് കൂട്ടാറുമുണ്ടന്നും സനല്‍ പായുന്നു.റിലീസിന് തയ്യാറെടുക്കുന്ന സവാരി ഗിരി ഗിരി എന്ന ചിത്രത്തിലും ഒരു മാസ്സ് കഥ എന്ന ചിത്രത്തിലും സനല്‍ സുപ്രധാന വേഷങ്ങള്‍ ചെയ്തു. ആഗ്രഹത്തെ പറ്റി ചോദിച്ചപ്പോള്‍ പ്രണവിനെ നേരിട്ട് കാണണം,പറ്റിയാല്‍ ഒരു സെല്‍ഫിയെടുക്കണം അത്രമാത്രം

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …