മൂന്നാം ദിനം ഒന്നാം ഇന്നിങ്സില്‍ ഓസീസ് മുന്‍നിരയെ തകര്‍ത്ത് ഇന്ത്യ

16 second read

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്സില്‍ ഓസീസ് മുന്‍നിരയെ തകര്‍ത്ത് ഇന്ത്യ. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 354 റണ്‍സ് പിന്നിലാണ് ഓസീസ് ഇപ്പോള്‍.

മാര്‍ക്കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖ്വാജ (21), ഷോണ്‍ മാര്‍ഷ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മാര്‍ഷിന്റെ വിക്കറ്റ് വീണതോടെ അമ്പയര്‍മാര്‍ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു. 18 റണ്‍സോടെ ട്രാവിസ് ഹെഡാണ് ക്രീസില്‍.

ഇന്ത്യയ്ക്കായി ബുംറ രണ്ടും ഇഷാന്ത്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (106), അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ മികവില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…