ഖത്തറില്‍ ജനുവരി മുതല്‍ പുതിയ ടെലികോം നിരക്ക്

Editor

ദോഹ: ഖത്തറിലെ ടെലികമ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള റീടെയ്ല്‍ താരിഫ് ഇന്‍സ്ട്രക്ഷന്‍ (ആര്‍ടിഐ) കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സിആര്‍എ) പ്രഖ്യാപിച്ചു. പുതിയ ആര്‍ടിഐ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആര്‍ടിഐ അനുസരിച്ചാണു ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കേണ്ടത്.

ഖത്തറിലെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദേശം ബാധകമാണ്. സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണു പുതിയ ആര്‍ടിഐയെന്നു സിആര്‍എ പ്രസിഡന്റ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു. ഇതു ടെലികോം മേഖലയിലെ മല്‍സരക്ഷമത ഉയര്‍ത്തും. ഉപഭോക്താക്കള്‍ക്കു കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വിവിധ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കു യോജിച്ച രീതിയില്‍ നിരക്കുകള്‍ നിശ്ചയിക്കാന്‍ പുതിയ ആര്‍ടിഐ പ്രകാരം സേവനദാതാക്കള്‍ക്കു കഴിയും.

പുതിയ നിരക്കുകളും പദ്ധതികളും സേവന ദാതാക്കള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. വിപണിയില്‍ ടെലികോം നിരക്കുകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു പുതിയ ആര്‍ടിഐ. നിയമാനുസൃതമല്ലാത്ത നിരക്കുകള്‍ ഉപഭോക്താവിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഇതു തടയുകയും ചെയ്യും. ജനുവരി ഒന്നു മുതല്‍ 4 മാസത്തിനുള്ളില്‍ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കള്‍ ഒഴിവാക്കണം. ഉപഭോക്താവിന് അവര്‍ക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്കു മാറാനും നാലു മാസത്തെ സമയം അനുവദിക്കും. ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നത് ആര്‍ടിഐയെ അടിസ്ഥാനമാക്കിയാണ്. 2009ലാണ് ആദ്യ ആര്‍ടിഐ പ്രസിദ്ധീകരിച്ചത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ക്യുഎന്‍എല്ലില്‍ ചൊവ്വാ ദൗത്യം തല്‍സമയം കണ്ട് ശാസ്ത്രപ്രേമികള്‍

മൈക്രോസോഫ്റ്റ് ആഷുര്‍ ഡേറ്റാ സെന്ററിന് അനുമതി

Related posts
Your comment?
Leave a Reply