മഞ്ചുവാര്യര്‍ വിജയത്തിന്റെ പടി ചവിട്ടിയത് പ്രതിസന്ധികളോട് പടവെട്ടി. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍…മഞ്ജുവിന്റെ ആരാധിക സിന്‍സി അനിലിന്റെതായി ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

24 second read

‘ഒടിയന്‍’ റിലീസിനെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണം പുതിയ തലത്തിലേയ്ക്ക് . ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നായിക മഞ്ജു വാര്യരെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദം. ശ്രീകുമാറും മഞ്ജു വാര്യറും തമ്മിലുള്ള സൗഹൃദം വഴിപിരിഞ്ഞു എന്ന് തെളിയിക്കുന്നതാണ് മഞ്ജുവിന്റെ ആരാധിക എന്ന നിലയില്‍ സിന്‍സി അനിലിന്റെതായി ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് .

തൊഴില്‍ പരമായി താന്‍ മഞ്ജു വാര്യര്‍ക്ക് നല്‍കിയ പിന്തുണയാണ് ഇപ്പോള്‍ തന്റെ സിനിമക്കെതിരെ ആക്രമണം ഉണ്ടാകാന്‍ കാരണമെന്നും അതിനാല്‍ ഇതിനോട് മഞ്ജു വാര്യര്‍ പ്രതികരിക്കണം എന്നും ശ്രീകുമാര്‍ ആവശ്യപെട്ടിരുന്നു . അതിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത് മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത് എന്ന് തോന്നിപ്പിക്കുംവിധം ഒരു ആരാധിക തന്നെയാണ്. മഞ്ജുവിനോടുള്ള വൈരാഗ്യം ആണ് ഒടിയന്‍ എന്ന സിനിമയില്‍ നടന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ ഡീഗ്രേഡിങ് ഉണ്ടാവേണ്ടത് ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിനല്ലെ എന്നാണ് ആരാധികയുടെ ചോദ്യം. രണ്ടാം വരവില്‍ മഞ്ജുവിനെ ബ്രാന്‍ഡ് ചെയ്തത് താനാണ് എന്ന ശ്രീകുമാറിന്റെ വാദവും അവര്‍ തള്ളിക്കളയുന്നു . ആരുടേയും സമയവും കഴിവും ഉപയോഗിച്ച് വളര്‍ന്ന ബ്രാന്‍ഡ് അല്ല മഞ്ജു വാരിയര്‍. അവരുടെ ആത്മവിശ്വാസവും ഗുരുത്വവും അര്‍പ്പണബോധവും കൊണ്ട് അവര് സ്വയം നേടിയെടുത്തതാണ് എല്ലാം എന്ന് സമര്‍ദ്ധിക്കാനാണ് പോസ്റ്റില്‍ കൂടുതലും ശ്രമിച്ചിട്ടുള്ളത് . പോസ്റ്റ് ചുവടെ . മിസ്റ്റര്‍ ശ്രീകുമാര്‍ മേനോന്‍ ,

‘താങ്കളെ എനിക്ക് 4 വര്‍ഷത്തെ കേട്ടു പരിചയം മാത്രമേ ഉള്ളൂ…അതും മഞ്ജുവിന്റെ രണ്ടാമത്തെ വരവിനു കാരണമായ പരസ്യ സംവിധായകന്‍ എന്ന പേരില്‍..ഞാന്‍ എന്നല്ല ഒരു ശരാശരി മലയാളി അങ്ങനെ ആണ് അറിഞ്ഞിട്ടുണ്ടാവുക… എന്റെ അറിവില്‍ കഴിഞ്ഞ ഒന്നര വര്ഷമായിട്ട് മഞ്ജു ആയിട്ടോ മഞ്ജുവിന്റെ ടീം ആയിട്ടോ നിങ്ങള്ക്കോ നിങ്ങളുടെ കമ്പനിക്കോ യാതൊരുവിധ ബന്ധവും ഇല്ല…….മഞ്ജു വാരിയരുടെ ഒരു ആരാധിക എന്ന നിലയില്‍ താങ്കളോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… 1) സംവിധാനത്തില്‍ പാകപ്പിഴകള്‍ സംഭവിച്ച സിനിമയെ,… അതിലൂടെ ഇത്രയധികം വിമര്‍ശനങ്ങള്‍ നേരിട്ട സിനിമയെ….. മഞ്ജുവാര്യര്‍ പ്രതികരിച്ച് ക്ലീന്‍ ചിറ്റ് വാങ്ങിക്കൊടുക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നതിന്റെ ലോജിക് എന്താണ്?

2) ബ്രഹ്മാണ്ഡ ചിത്രമെന്ന പരിവേഷം കൊടുത്തു കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമ പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് ഒടുവില്‍ എല്ലാ പ്രതീക്ഷകള്‍ക്കും ഇപ്പുറം ഒരു ശരാശരി ഒരു തവണ മാത്രം കണ്ടിരിക്കാവുന്ന ചിത്രം എന്ന നിലയിലേക്ക് നിങ്ങളുടെ സിനിമ എത്തി നില്കുന്നു …ഇതിനു കാരണം മഞ്ജു വാരിയര്‍ ആണോ?

3) മഞ്ജുവിനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സിനിമ ഡീഗ്രേഡ് ചെയ്യുന്നു എന്നു പറയുന്നു….തീര്‍ത്തും പുതുമുഖ സംവിധായകര്‍ ഒരുക്കിയ രണ്ടു ചെറിയ പടങ്ങള്‍ നന്നായി തന്നെ ഓടിയിരുന്നു….ഈ അടുത്ത കാലത്ത്… .ഉദാഹരണം സുജാതയും മോഹന്‍ലാലും….നിങ്ങള്‍ പറയുന്ന ഡീഗ്രേഡിങ് അല്ലെങ്കില്‍ മഞ്ജുവിനോടുള്ള വൈരാഗ്യം എന്നിവ ആണ് ഒടിയന്‍ എന്ന സിനിമയില്‍ നടന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ ഡീഗ്രേഡിങ് ഉണ്ടാവേണ്ടത്, ””ഉദാഹരണം സുജാത”” എന്ന ചിത്രത്തിന് അല്ലെ ?

കാരണം, രാമലീലയോടൊപ്പം റീലീസ്, remake ചിത്രം,പേരെടുത്ത നായക നടന്‍ ഇല്ലാ, നവാ ഗത സംവിധായകന്‍ എന്നാല്‍ ഏറ്റവും കൂടുതല്‍ ഓടിയ ചിത്രവും(100 ദിവസം ) ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രവും ”ഉദാഹരണം സുജാത ആണ്….അത് എങ്ങനെ സംഭവിച്ചു കാണുമെന്നു താങ്കള്‍ക്കു ഒന്നു വിവരിക്കാമോ?

4) ഇന്ന് നിങ്ങളുടെ ഇന്റര്‍വ്യൂ മുഴുവനും കണ്ട ആളെന്ന നിലയില്‍ ഒന്നു ചോദിച്ചോട്ടെ മഞ്ജു വാരിയര്‍ എന്ന ബ്രാന്‍ഡ് 2014 ല്‍ നിങ്ങള്‍ ഉണ്ടാക്കി എടുത്തു അല്ലെങ്കില്‍ നിങ്ങളിലൂടെ ഉണ്ടായി എന്നാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ?
5) സ്ത്രീകളുടെ സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്ന മഞ്ജുവിനു നിങ്ങളെ പോലെ ഒരു സംവിധായകന്റെ നിഴല്‍ മാത്രമാണോ ഒരു ബ്രാന്‍ഡ് ആകാന്‍ സഹായകമായത്? വേറെയും നടിമാര്‍ വീട്ടില്‍ ഇരിക്കുന്നുണ്ടല്ലോ….അവരെ ഒരു ബ്രാന്‍ഡ് ആക്കാന്‍ താങ്കളുടെ കമ്പനി ശ്രമിച്ചിരുന്നോ…എന്ത് കൊണ്ട് അത് സംഭവിച്ചില്ല…?
6) ഈ കാലമത്രയും നിങ്ങളോട് നന്ദിയും കടപ്പാടും ആയി നിലകൊള്ളുകയും അതിനു ഒരു സ്ത്രീ കേള്‍ക്കാവുന്നതിനു അപ്പുറം മോശമായ ആരോപണങ്ങള്‍ കേള്‍ക്കുകയും അതിനെ എല്ലാം സധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്ത മഞ്ജുവിനെ ഒരു സിനിമയുടെ പേരില്‍ ഇപ്പൊള്‍ ഡീഗ്രേഡ് ചെയ്യുന്നത് നിങ്ങള്‍ മാത്രമല്ലെ?

നിങ്ങള്‍ക് അറിയില്ലെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് മഞ്ജുവിന്റെ ഭൂതകാലം കാണാപ്പാഠമാണ്..നിങ്ങളുടെ അറിവിലേക്കായി പറയുകയാണ് A. 1991, 1992, 1993, 1995 – 4 വര്‍ഷ കാലം കേരളം കലോത്സവത്തില്‍ പങ്കെടുക്കുകയും അതില്‍ 2 വട്ടം കലാതിലകം ആവുകയും ചെയ്തു. (92 യിലും 95 യിലും) B. 1998 October il അഭിനയം നിര്‍ത്തുമ്പോള്‍ വെറും 20 സിനിമകളില്‍ നിന്നും 1 ടെലിഫിലിം il നിന്നും നേടിയെടുത്തത് 1 ദേശീയ പുരസ്‌കാരവും, 1 സംസ്ഥാന പുരസ്‌കാരവും, മികച്ച നടിക്കുള്ള തുടര്‍ച്ചയായ 4 filmfare പുരസ്‌കാരങ്ങളും ആണ് C. 99 ഇല്‍ ഒരു ദേശീയ പുരസ്‌കാരം മാത്രമേ നേടിയിട്ടുള്ളെങ്കിലും , 97 ഇല്‍ കളിയാട്ടം 98 ഇല്‍ കന്മദം, ദയ അവസാന പട്ടികയില്‍ എത്തിയിരുന്നു D. 96 ഇല്‍ ഒരു സംസ്ഥാന പുരസ്‌കാരം മാത്രമേ നേടിയുട്ടുള്ളതെങ്കിലും, 97,98,99 വര്‍ഷങ്ങളില്‍ അവസാന റൗണ്ടില്‍ എത്തിയിരുന്നു ഏതൊരു നായികാ നടിയുടെയും മികച്ച സമയം 20 മുതല്‍ 30 വയസ്സ് വരെ ആണെങ്കില്‍, മഞ്ജു ഇതെല്ലാം നേടിയത് 20 വയസ്സിനുള്ളില്‍ ആണ് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു കുച്ചിപ്പുടിയില്‍ അരങ്ങേറ്റം കുറിക്കുന്നു…കണികളെ കൈയിലെടുത്തു മാത്രമേ ഇന്നും അവര്‍ ചിലങ്ക അഴിച്ചിട്ടുള്ളൂ… മഞ്ജുവാരിയര്‍ എന്ന നടിയെ മാത്രമേ നിങ്ങളുടെ കണ്ണില്‍ നിങ്ങള്‍ കാണുന്നുള്ളൂ…അവരിലെ പ്രതിഭയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല….ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ ഇന്റര്‍വ്യൂ കളില്‍ അവരുടെ പേര് നിങ്ങള്‍ ഉച്ചരിക്കില്ല….സൈബര്‍ ആക്രമണത്തിന്റെ കാരണം അവരാണ് എന്ന് പറയാന്‍..അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ ഉള്ള യോഗ്യത ഉണ്ടോ എന്ന് നിങ്ങള്‍ സ്വയം ചിന്തിക്കേണ്ട സമയമാണ് ഇത് നിങ്ങളുടെ സിനിമ വിജയിക്കാതെ പോയെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി അടുത്ത project ല്‍ അത് rectify ചെയ്തു വരിക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്…ചാനലില്‍ ഇരുന്നു നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരെയാണ്?

നിങ്ങളുടെ പരാജയം നിങ്ങള്‍ സമ്മതിക്കുന്നതിനു തുല്യമാണ് ഇതെല്ലാം മഞ്ജു കാരണം ആണ്….എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉള്ള കഷ്ടപ്പാട്… ദൈവം കൊടുക്കുന്ന അനുഗ്രഹങ്ങള്‍ അത് ആര്‍ക്കായാലും നശിപ്പിച്ചു കളയാന്‍ ആവില്ല എന്നതിന്റെ വലിയൊരു തെളിവാണ് മഞ്ജുവിന്റെ ഗ്രാഫ് ഇപ്പോഴും ഉയര്‍ന്നു നില്കുന്നത്…ഒടിയന്‍ എന്ന പടം കൊണ്ട് തീരുന്നതല്ല അതൊന്നും… ആരുടേയും സമയവും കഴിവും ഉപയോഗിച്ച് വളര്‍ന്ന ബ്രാന്‍ഡ് അല്ല മഞ്ജു വാരിയര്‍…അവരുടെ ആത്മവിശ്വാസവും ഗുരുത്വവും അര്‍പ്പണബോധവും കൊണ്ട് അവര് സ്വയം നേടിയെടുത്തതാണ് എല്ലാം…ഇനി ഈ ചിത്രം സംസാരിക്കട്ടെ..

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…