പതഞ്ജലി ആയൂര്‍വേദിക്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു

16 second read

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദിക്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു.ചെറിയ ഫാര്‍മസിയായി തുടങ്ങി വന്‍ എഫ്എംസിജി കമ്പനിയായി മാറിയ ചരിത്രമാണ് പതഞ്ജലിക്കുള്ളത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള 20,0000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം.

2012 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. എന്നാല്‍ 2016 വര്‍ഷത്തില്‍ ഇത് 10,000 കോടിയായി വര്‍ധിച്ചു.

എന്നാല്‍ അടുത്തകാലത്തായി കമ്പനിയുടെ പല ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞു. ദുര്‍ബലമായ വിതരശൃംഖലയും ചരക്ക് സേവന നികുതി നടപ്പാക്കിയതുമാണ് കമ്പനിയെ ബാധിച്ചത്.

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പത്തുശതമാനം ഇടിഞ്ഞ് 8,148 കോടിയായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …