സൗദിയില്‍ നിന്നും ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു

16 second read

മനാമ: സൗദിയില്‍ നിന്നും കുടുംബസമേതം ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു. കോട്ടയം സ്വദേശി മിഷാല്‍ തോമസ് (37) ആണ് മരിച്ചത്.

സൗദി അറേബ്യയിലെ അല്‍കോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടര്‍ ആണ് മിഷാല്‍. 13 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ബോട്ടിങ്ങിനു പോയതിനിടെയായിരുന്നു അന്ത്യം. നീന്തലിനായി ബോട്ട് നിര്‍ത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലില്‍ ഇറങ്ങിയെങ്കിലും തിരികെ കയറാന്‍ സാധിച്ചില്ല. പവിഴപ്പുറ്റ് കാണാന്‍ പോയപ്പോള്‍ അവിടെ കുടുങ്ങിപ്പോയതാണെന്നാണു വിവരം.

ബോട്ടിങ് സംഘത്തില്‍ കുടുംബം ഉണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ പരിശോധനകള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം നാട്ടിലേക്കു കൊണ്ടുപോകും.മിഷാലിന്റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും ബഹ്‌റൈനിലുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…