ഗോപു നന്ദിലത്ത് ജിമാര്‍ട്ടിന്റെ അടൂര്‍ ശാഖയില്‍ മൂന്നാം നിലയില്‍ നിന്ന് വീണു യുവാവ് മരിച്ചു: മഴപെയ്തതിനെ തുടര്‍ന്ന് ഗോഡൗണ്‍ ഭാഗത്ത് വെള്ളം ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായതെന്ന് വിശദീകരണം: സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു: വാര്‍ത്ത മുക്കി മുഖ്യധാരാ മാധ്യമങ്ങള്‍..!

Editor

അടൂര്‍: ഗ്രിഹോപകരണങ്ങളുടെ വ്യാപാരശൃംഖലയെന്ന് ഗോപു നന്ദിലത്ത് ജിമാര്‍ട്ടിന്റെ അടുത്തിടെ ഉദ്ഘാഘാടനം ചെയ്ത അടൂര്‍ ശാഖയിലെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു. പാലക്കാട് -പട്ടാമ്പി സ്വദേശി ഉമേഷ് (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മഴപെയ്തതിനെ തുടര്‍ന്ന് ഗോഡൗണ്‍ ഭാഗത്ത് വെള്ളം ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു. മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് ഗോപു നന്ദിലത്ത് ജി മാര്‍ട്ട് അധികൃതര്‍ പറയുന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഉമേഷിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവല്ലയിലെ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പത്ര-മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കുന്നതിനാല്‍ മിക്ക മാധ്യമങ്ങളും ചില മാധ്യമങ്ങളില്‍ സ്ഥാപനത്തിന്റെ പേരൊഴിവാക്കി വാര്‍ത്ത നല്‍കിയിട്ടുണ്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്നു മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു

സൗദിയില്‍ നിന്നും ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു

Related posts
Your comment?
Leave a Reply