ലുലു ഒമാനിലെ 22-ാം ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു; വന്‍ തൊഴില്‍ സാധ്യതയെന്ന് യൂസഫലി

18 second read

സൂര്‍: ലുലു ഒമാനിലെ 22-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. ചരിത്ര നഗരമായ സുറിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ശര്‍ഖിയ ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുസ്താഹില്‍ ബിന്‍ സാലിം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോകോത്തര നിലവാരത്തോടെ നിര്‍മിക്കുന്ന സൂര്‍ ഗേറ്റ് പദ്ധതിയുടെ ഭാഗമായുള്ള സിറ്റി വാക്കിലാണ് 150,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉന്നത ഗുണ നിലവാരമുള്ള എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഈ പ്രദേശത്തെ സാമ്പത്തിക മേഖലയെ പിന്തുണയ്ക്കുന്നതോടൊപ്പം തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനും സഹായകമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസുഫലി പറഞ്ഞു. നിലവില്‍ രണ്ടായിരത്തിലധികം ഒമാനികളാണ് ലുലുവില്‍ ജോലി ചെയുന്നത്. ഇത് അയ്യായിരമാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ആറു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കുടി ഒമാനില്‍ ആരംഭിക്കുമെന്നും യൂസഫലി അറിയിച്ചു.

ലുലു ഗ്രൂപ്പിന്റെ ആഗോള തലത്തിലെ 155-ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണ് സൂറിലേത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, സി ഒ ഒ സലിം വി.ഐ, ലുലു ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, റീജിയണല്‍ ഡയറക്ടര്‍ ഷബീര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…