ക്യുഎന്‍എല്ലില്‍ ചൊവ്വാ ദൗത്യം തല്‍സമയം കണ്ട് ശാസ്ത്രപ്രേമികള്‍

18 second read

ദോഹ: നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം ഖത്തര്‍ നാഷനല്‍ ലൈബ്രറിയില്‍ (ക്യുഎന്‍എല്‍) കണ്ട് ശാസ്ത്രപ്രേമികള്‍. കലിഫോര്‍ണിയയിലെ പാസേഡേനയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ നാസയിലെ ഓപ്പറേഷന്‍ റൂമില്‍ നിന്നുള്ള സംപ്രേഷണമാണു ഖത്തര്‍ നാഷനല്‍ ലൈബ്രറിയില്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചത്.

ബഹിരാകാശ ശാസ്ത്രത്തില്‍ താല്‍പര്യമുള്ള ഒട്ടേറെ സ്വദേശികളും പ്രവാസികളും തിങ്കാളാഴ്ച രാത്രിയില്‍ നടന്ന തല്‍സമയ സംപ്രേഷണം കാണാനെത്തി. നാസയുടെ ചൊവ്വാ ദൗത്യത്തെ കുറിച്ചു ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര ഗവേഷകനുമായ ഡോ. എസ്സാം ഹാജി വിശദീകരണം നല്‍കി. ദൗത്യത്തെ കുറിച്ച് സദസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. അറബ് ശാസ്ത്രജ്ഞരുടെ എണ്ണം പൊതുവേ കുറവായതിനാല്‍ ശാസ്ത്ര മേഖലയിലേക്കു വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണു ക്യുഎന്‍എല്‍ നടത്തുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുഹൈര്‍ വസ്താവി പറഞ്ഞു.

ശാസ്ത്രത്തോട് അറബ് മേഖലയ്ക്ക് വളരെയധികം താല്‍പര്യവും സ്നേഹവുമുണ്ടെന്ന് എസ്സാം ഹാജി പറഞ്ഞു. മാര്‍സ് ക്യുബ് വണ്‍-എ, മാര്‍സ് ക്യൂബ് വണ്‍- ബി എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണു നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ ഇറങ്ങുന്നതിന്റെ വിവരങ്ങള്‍ ലഭ്യമാക്കിയത്. ഈ രണ്ടു ക്യൂബ്സാറ്റുകളും ഇന്‍സൈറ്റ് ലാന്‍ഡറിനെ പിന്‍തുടരുകയും ചൊവ്വയ്ക്കു മുകളില്‍ നിന്ന് നിരീക്ഷിക്കുകയുമായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …